Posted By user Posted On

house hold worker കുവൈത്തിൽ ഗാ​ർഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്റ് നി​യ​മം ലം​ഘി​ച്ചാൽ കടുത്ത നടപടി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തേ​ക്ക് ഗാ​ർഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്റ് ന​ട​ത്തു​മ്പോ​ൾ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാത്തതായും house hold worker അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കുന്നതായും കണ്ടെത്തിയാണ് ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ ഏ​ജ​ൻ​സി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. വ്യാ​ജ വി​സ​യി​ലും ക​രാ​റി​ലും വ​ൻ തു​ക​ക​ൾ വാ​ങ്ങി ഏ​ജ​ൻ​സി​ക​ൾ ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പുതിയ നടപടി. രാ​ജ്യ​ത്തേ​ക്ക് സ​ർക്കാ​ർ അം​ഗീ​കൃ​ത ഏ​ജ​ൻസി വ​ഴി മാ​ത്ര​മേ ഗാ​ർഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി​യു​ള്ളൂ. നി​ല​വി​ൽ ഇ​ന്ത്യ, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, ഫി​ലി​പ്പീ​ൻസ്, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഗാ​ർഹി​ക തൊ​ഴി​ലാ​ളി​ക​ളെ കുവൈത്തിലേക്ക് റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​ത്. നേ​ര​ത്തേ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ൻറെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ർഹി​ക തൊ​ഴി​ലാ​ളി​യെ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ഏ​കീ​കൃ​ത നി​ര​ക്ക് നി​ശ്ച​യി​ച്ചി​രു​ന്നു. അതേസമയം, ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്നു​ള്ള ഗാ​ർ​ഹി​ക സേ​വ​ന തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തായി 700 ദിനാർ ആണ് ഈടാക്കുന്നതെന്ന് അ​ൽ ദു​റ ക​മ്പ​നി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ൽ ഒ​ല​യാ​ൻ പ​റ​ഞ്ഞു. ഡ്രൈ​വ​ർ, പാ​ച​കം തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ലാ​ണ് കൊ​ണ്ടു​വ​രു​ന്ന​തെ​ങ്കി​ൽ 180 ദീ​നാ​ർ അ​ധി​ക​മാ​യി ന​ൽക​ണം. ശ്രീ​ല​ങ്ക​യി​ൽ നി​ന്നു​ള്ള ഗാ​ർഹി​ക തൊ​ഴി​ലാ​ളി​യെ റി​ക്രൂ​ട്ട് ചെ​യ്യ​ണ​മെ​ങ്കി​ൽ 650 ദീ​നാ​ർ ഫീ​സും ടി​ക്ക​റ്റ് ചാ​ർ​ജും ന​ൽക​ണം. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​മോ എ​ന്ന് വ്യ​ക്ത​മ​ല്ല. കൂ​ടു​ത​ലാ​യി വ​രു​ന്ന തു​ക ഏ​ജ​ൻ​സി​ക​ൾ തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്ന് ഈ​ടാ​ക്കു​മെ​ന്ന​തി​നാ​ൽ ഫീ​സ് വ​ർ​ധി​പ്പി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​കുമെന്നാണ് വിലയിരുത്തൽ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *