Posted By user Posted On

storm sounds കുവൈത്തിൽ ശക്തമായ മഴ; വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

ബുധനാഴ്ച പുലർച്ചെ വരെ രാജ്യത്തുടനീളം മഴ തുടരുമെന്ന് കുവൈറ്റ് സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റിന്റെ storm sounds കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു. അൽ-അഹമ്മദി തുറമുഖത്ത് 63 മില്ലീമീറ്ററും കുവൈറ്റ് സിറ്റിയിൽ 17.7 മില്ലീമീറ്ററും അൽ-ജഹ്‌റ ഗവർണറേറ്റിൽ 17.5 മില്ലീമീറ്ററും കുവൈറ്റ് എയർപോർട്ടിൽ 12.5 മില്ലീമീറ്ററും മഴയാണ് ലഭിച്ചത്. ബുധനാഴ്ച പുലർച്ചെക്ക് ശേഷം കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്നും രാജ്യത്ത് പലയിടത്തും കനത്ത മഴയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും ഡിപ്പാർട്ട്‌മെന്റിലെ കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാഖി പറഞ്ഞു. മണിക്കൂറിൽ 15 മുതൽ 45 കിലോമീറ്റർ വരെ വേഗതയുള്ള വടക്കുപടിഞ്ഞാറൻ കാറ്റും വീശാൻ സാധ്യതയുണ്ട്. അസ്ഥിരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ വാഹനമോടിക്കുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബദൽ റൂട്ടുകൾ ഉപയോഗിക്കുന്നതിനും കുഴികൾ നിറഞ്ഞ റോഡുകൾ ഒഴിവാക്കുന്നതിനുമുള്ള സുരക്ഷാ അധികാരികളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു. വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണം. കുട്ടികളെ മാതാപിതാക്കള്‍ പിന്‍സീറ്റില്‍ ഇരുത്തണം. 112 എന്ന ഫോൺ നമ്പറിൽ സഹായത്തിനായി മന്ത്രാലയത്തെ ബന്ധപ്പെടാവുന്നതാണ്. കടലിൽ പോകുന്നവർക്ക് സഹായത്തിനായി 1880888 എന്ന നമ്പറിൽ കോസ്റ്റ് ഗാർഡുമായി ബന്ധപ്പെടാവുന്നതാണ്

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

https://www.kuwaitvarthakal.com/2022/11/07/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *