ഈടില്ലാതെ 50 ലക്ഷം രൂപ ലോണുമായി ഫേസ്ബുക്ക്
വായ്പ പദ്ധതിയുമായി സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്. ഇന്ത്യയിലെ ചെറുകിട സംരംഭകരെ സഹായിക്കുന്നതിനായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പദ്ധതി നടപ്പിലാക്കുന്ന ഫേസ്ബുക്കിന്റെ ആദ്യ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ 200 പട്ടണങ്ങളിലും നഗരങ്ങളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിസിനസുകള്‍ക്കായി പദ്ധതി ലഭ്യമാണ്.ഈടൊന്നും ആവശ്യമില്ലാതെ 50 ലക്ഷം രൂപ വരെയാണ് ഫേസ്ബുക്ക് ബിസിനസ് ലോണായി നല്‍കുന്നത്. ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ‘ഇന്‍ഡിഫൈ’യുമായി സഹകരിച്ചാണ് പദ്ധതി.ബിസിനസിന്റെ ആവശ്യം അനുസരിച്ച് രണ്ട് ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ, 17 മുതല്‍ 20 ശതമാനം വരെ വാര്‍ഷിക പലിശനിരക്കിലാണ് ലോണ്‍ നല്‍കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/DTwwE2neHV30YwbwAiTvC5 ഫേസ്ബുക്കിലോ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലോ 180 ദിവസമെങ്കിലും പരസ്യം ചെയ്തിട്ടുള്ള ബിസിനസുകള്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. വനിതകള്‍ നടത്തുന്ന സംരംഭങ്ങള്‍ക്ക് പലിശനിരക്കില്‍ നേരിയ ഇളവുണ്ടാകും.അപേക്ഷ ലഭിച്ച് ഒരു ദിവസത്തിനുള്ളില്‍ ലോണ്‍ അപ്രുവ് ചെയ്യുകയോ നിരസിക്കുകയോ ചെയ്തുകൊണ്ടുള്ള അറിയിപ്പ് ലഭിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള സംരംഭങ്ങള്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഇന്ത്യയിലെ എംഎസ്എംഇ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) മേഖലയിലെ വായ്പാ വിടവ് കുറയ്ക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട് ഈ പ്രോഗ്രാമിലൂടെ, ഫെയ്‌സ്ബുക്കിന് ഒരു വരുമാന വിഹിതവും ലഭിക്കില്ല, കൂടാതെ വായ്പ വരുമാനം ഫേസ്ബുക്കില്‍ ചെലവഴിക്കാന്‍ MSME കളുടെ ആവശ്യമില്ലെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/DTwwE2neHV30YwbwAiTvC5
Comments (0)