peloton bikesസ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഫായിസ് കുവൈത്തിലെത്തി
കുവൈത്ത് സിറ്റി: ലണ്ടൻ ലക്ഷ്യമിട്ട് കേരളത്തിൽ നിന്ന് സൈക്കിളിൽ യാത്രതുടങ്ങിയ ഫായിസ് അഷറഫ് അലി കുവൈത്തിലെത്തി. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഫായിസ് അഷ്റഫ് അലി കേരളത്തിൽ നിന്ന് ലണ്ടനിലേക്ക് സൈക്കിൾ ചവിട്ടുന്നത്.സൗദി അതിർത്തിയായ നുവൈസീബ് വഴി ശനിയാഴ്ച രാവിലെ കുവൈത്തിലെത്തിയ ഫായിസ് ഈ മാസം 31വരെ കുവൈത്തിൽ തുടരും. കുവൈത്തിൽ വിവിധ പരിപാടികളിലും ഫായിസ് പങ്കെടുക്കും. തുടർന്ന് നാട്ടിലേക്കുതിരിച്ച് അടുത്ത രാജ്യങ്ങളിലേക്കുള്ള വിസ നടപടികൾ പൂർത്തിയാക്കി കുവൈത്തിൽ തിരിച്ചെത്തും. കുവൈത്ത് അതിർത്തി വഴിയാണ് ഇറാഖിലേക്ക് പ്രവേശിക്കുക.കുവൈത്തിൽ പ്രവേശിച്ചതോടെ, ഈ വർഷം ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യ ദിനത്തിൽ തിരുവനന്തപുരത്തുനിന്ന് തുടങ്ങിയ യാത്രയുടെ ഒന്നാം ഘട്ടം പൂർത്തിയായി. കേരളത്തിൽനിന്ന് തുടങ്ങിയ യാത്ര ഒമാനും യു.എ.ഇയും ഖത്തറും ബഹ്റൈനും സൗദിയും പിന്നിട്ടാണ് കുവൈത്തിൽ എത്തി നിൽക്കുന്നത്. യാത്രയുടെ രണ്ടാം ഘട്ടത്തിൽ കുവൈത്തിൽ നിന്നാണ് തുടക്കമാകുന്നത്. കുവൈത്തിൽനിന്ന് ഇറാഖിലേക്കാണ് ഇനി രണ്ടാം ഘട്ടത്തിൽ സൈക്കിൾ ചവിട്ടുന്നത്. പിന്നെ ഇറാനും അസെർബൈജാനും ജോർജിയയും തുർക്കിയയും മറികടക്കും. തുർക്കിയയിൽനിന്ന് ഗ്രീസിലേക്ക് പ്രവേശിക്കുന്നതോടെ യാത്രയുടെ മൂന്നാം ഘട്ടം തുടങ്ങും. യൂറോപ്പിലെ 22 രാഷ്ട്രങ്ങൾ പിന്നിട്ട് ലണ്ടനിൽ പ്രവേശിക്കുകയാണ് ലക്ഷ്യം. അതിനകം 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ ഫായിസ് സൈക്കിളിൽ സഞ്ചരിക്കും. കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയാണ് ഫായിസ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7
Comments (0)