Posted By user Posted On

pigeon deterrentകു​വൈ​ത്തിൽ പ്രാ​വു​ക​ളെ വേ​ട്ട​യാ​ടു​ന്ന​ത് തു​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്; തടവും വൻ തുക പിഴയും ശിക്ഷ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പ്രാ​വു​ക​ളെ വേ​ട്ട​യാ​ടു​ന്ന​ത് തു​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. അ​ർ​ധി​യ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ pigeon deterrent തു​റ​ന്ന മൈ​താ​ന​ങ്ങ​ളി​ലൊ​ന്നി​ൽ വ​ല​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​ക്ഷി​ക​ളെ വേ​ട്ട​യാ​ടു​ന്ന​തായാണ് വിവരം. ഇത്തരത്തിൽ രാജ്യത്ത് വലിയ രീതിയിൽ പ​രി​സ്ഥി​തി പ​ബ്ലി​ക്ക് അ​തോ​റി​റ്റി​യു​ടെ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് പ്രാവ് വേട്ട തുടരുന്നതായി ഒരു പ്രാദേശിക മാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ധാ​ന്യ​ങ്ങ​ൾ വി​ത​റി പ്രാ​വു​ക​ളെ വ​ശീ​ക​രി​ക്കു​ക​യും അ​വ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ വ​ല ഉ​പ​യോ​ഗി​ച്ച് പി​ടി​കൂ​ടു​ക​യു​മാ​ണ് ഇവരുടെ രീ​തി. 40 മു​ത​ൽ 50 വ​രെ പ്രാ​വു​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു​പേ​ർ പി​ടി​കൂ​ടി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. രാ​ജ്യ​ത്ത് പ്രാ​വു​ക​ളെ വേ​ട്ട​യാ​ട​ൽ, കൊ​ല്ല​ൽ, പി​ടി​ക്ക​ൽ, ശേ​ഖ​രി​ക്ക​ൽ, ഉ​പ​ദ്ര​വി​ക്ക​ൽ, ക​ട​ത്ത​ൽ, എ​ന്നി​വ നി​യ​മ ലം​ഘ​ന​മാ​ണ്. നി​യ​മ ലം​ഘ​ക​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടാ​ത്ത ത​ട​വും 500 മു​ത​ൽ 5,000 ദി​നാ​ർ വ​രെ പി​ഴ​യും അ​ല്ലെ​ങ്കി​ൽ ഇ​വ ര​ണ്ടും ല​ഭി​ക്കാം എന്നാണ് നിയമം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *