Posted By user Posted On

car and boatകുവൈത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 12 കാറുകളും ബോട്ടുകളും മുനിസിപ്പാലിറ്റി നീക്കം ചെയ്തു

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 12 കാറുകളും ബോട്ടുകളും മാറ്റിയതായി car and boat മുബാറക് അൽ-കബീർ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപൻസി വിഭാഗം ഡയറക്ടർ ഫഹദ് അൽ ഖുറൈഫ അറിയിച്ചു. കാഴ്ചയെ മറയ്ക്കുന്ന രീതിയിൽ പാർക്ക് ചെയ്ത വാഹനങ്ങളാണ് മാറ്റിയതെന്നും ഇത്തരത്തിൽ റോഡരികിലും മറ്റും വാഹനങ്ങൾ ഉപേക്ഷിക്കുന്നത് സൗന്ദര്യാത്മക വീക്ഷണത്തെ വികലമാക്കുമെന്നും ഫീൽഡ് ടൂറുകളിലൂടെ റോഡ് കൈവശപ്പെടുത്താൻ പ്രവർത്തിക്കുന്ന ഇത്തരക്കാരെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 5 മുതൽ ജനുവരി 12 വരെയുള്ള കാലയളവിൽ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്‌മെന്റിന്റെ സൂപ്പർവൈസറി ടീം ഫീൽഡ് ടൂറുകൾ നടത്തിയെന്നും, 53 സ്റ്റിക്കറുകൾ സ്ഥാപിക്കാനും 12 അവഗണിക്കപ്പെട്ട കാറുകളും ബോട്ടുകളും നീക്കം ചെയ്യാനും സാധിച്ചതായും അധികൃതർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Comments (0)

Leave a Reply

Your email address will not be published. Required fields are marked *