Posted By user Posted On

online degree in kuwaitകുവൈത്ത് യൂണിവേഴ്സിറ്റിയിൽ 2024വരെ പ്രവാസികൾക്ക് പ്രവേശനമില്ല; കാരണം ഇതാണ്

കുവൈത്ത് സിറ്റി: കുവൈത്ത് യൂണിവേഴ്സിറ്റിയിൽ 2024വരെ പ്രവാസികൾക്ക് പ്രവേശനമുണ്ടാകില്ലെന്ന് online degree in kuwait കുവൈത്ത് യൂണിവേഴ്സിറ്റി അഡ്മിഷൻ ആൻഡ് രജിസ്ട്രേഷൻ ഡീൻ ഡോ. അബ്ദുല്ല അൽ ഹജ്രി വ്യക്തമാക്കി. അടുത്ത വർഷം രണ്ടാം രജിസ്ട്രേഷൻ കാലയളവുവരെ പുതിയ വിദേശ വിദ്യാർഥികളെ സ്വീകരിക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന രജിസ്ട്രേഷൻ കാലയളവിലേക്ക് കുവൈത്ത് വിദ്യാർഥികൾക്കായി സ്പോട്ടുകൾ സംവരണം ചെയ്തതിനാലാണ് വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ കഴിയാത്തത്. അതായത് ഇനി വിദേശ വിദ്യാർഥികളെ 2023/24 അധ്യയന വർഷത്തേക്കുള്ള രണ്ടാമത്തെ രജിസ്ട്രേഷൻ സമയത്ത് മാത്രമേ പ്രവേശനത്തിനായി പരി​ഗണിക്കുകയുള്ളൂ. അതോടൊപ്പം തന്നെ യൂണിവേഴ്സിറ്റിയിലേക്ക് പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്ന വിദേശ വിദ്യാർഥികൾക്ക് ഹൈസ്കൂൾ ഗ്രേഡ് സർട്ടിഫിക്കറ്റിൽ കുറഞ്ഞത് 90 ശതമാനം ഉണ്ടായിരിക്കണമെന്നും എൻറോൾമെന്റിനും പ്രവേശനാനുമതിക്കും അപേക്ഷകൾ സമർപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധി കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷ സമർപ്പിക്കേണ്ടതിന്റെ രൂപവും മറ്റു വിവരങ്ങളും യൂനിവേഴ്സിറ്റി വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Comments (0)

Leave a Reply

Your email address will not be published. Required fields are marked *