Posted By user Posted On

masters in education onlineകുവൈത്തില്‍ വ്യാജ ബിരുദം നേടിയത് നൂറിലധികം പേർ; സഹായം നല്‍കിയ പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ 142 സ്വദേശികള്‍ വ്യാജ സര്‍വകലാശാല masters in education online ബിരുദം നേടിയതായി ഉദ്യോ​ഗസ്ഥർ കണ്ടെത്തി. ദേശീയ അസംബ്ലിയിലെ അന്വേഷണ കമ്മറ്റിയാണ് വ്യാജ ബിരുദങ്ങള്‍ കണ്ടെത്തിയത്. രാജ്യത്തുടനീളം നടത്തിയ പരിശോധനയിലാണ് ഇത്രയധികം വ്യാജ ബിരുദങ്ങൾ നേടിയതായി കണ്ടെത്തിയത്. ഈജിപ്ഷ്യന്‍ സര്‍വകലാശാലകളില്‍ നിന്നാണ് എല്ലാവരും വ്യാജ ബിരുദം സ്വന്തമാക്കിയതെന്നാണ് വിവരം. ഈജിപ്തിലെ കുവൈത്ത് സാംസ്‌കാരിക ഓഫീസിലെ ചില ജീവനക്കാരാണ് ഇവരെ സഹായിച്ചത്. ഒരു പ്രാദേശിക ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഓരോ വ്യാജ ബിരുദവും നേടുന്നതിനായി 500 ദിനാറാണ് ഇവർ മുടക്കിയത്. തുടര്‍ന്ന് വ്യാജ ബിരുദം നേടുന്നത് സംബന്ധിച്ച് ഉദ്യോ​ഗസ്ഥർ നടത്തിയ വിശദമായ അന്വേഷണത്തില്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന ഒരു പ്രവാസിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേടാന്‍ ഇവരെ സഹായിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ഇയാളെ സെക്യൂരിറ്റി അധികൃതര്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ തടവിലെന്നാണ് വിവരം. കുറ്റം ചെയ്തെന്ന് തെളിഞ്ഞാൽ പ്രതിക്ക് 50-60 വര്‍ഷത്തേക്ക് തടവുശിക്ഷ വിധിക്കാനാണ് സാധ്യത.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Comments (0)

Leave a Reply

Your email address will not be published. Required fields are marked *