petrolകുവൈത്തില്‍ ഇന്ധന ഉപഭോഗം കുതിച്ചുയര്‍ന്നു; പുതിയ കണക്കുകള്‍ ഇപ്രകാരം
കുവൈത്ത് സിറ്റി: രാജ്യത്ത് പെട്രോളിനും ഡീസലിനും ഉപഭോഗം കൂടിയതായി റിപ്പോര്‍ട്ട് petrol. മുൻവർഷത്തെ അപേക്ഷിച്ച് 26 ശതമാനം വർധന ഉണ്ടായതായാണ് കണക്ക്. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതുമാണ് ഉപഭോഗം വർധിക്കാൻ കാരണമെന്നാണ് കണക്കാക്കുന്നത്.ജനസംഖ്യ വർധനയില്‍ ഉണ്ടാകുന്ന മാറ്റവും വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയും ഇന്ധനത്തിന്റെ ഉപഭോഗം വർധിപ്പിക്കുന്നതിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കുവൈത്തിലെ ഇന്ധന ഉപഭോഗം 4.46 ബില്യൺ ലിറ്ററായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)