Posted By user Posted On

hmoകുവൈത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം അനുവദിക്കും; ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ hmoനിലവിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ-നജ്ജാർ വ്യക്തമാക്കി. ഗര്‍ഭ – ദ്രൂണ ചികിത്സാരംഗത്തെ വിദഗ്ധരുടെ ഈ മേഖലയിലെ ചികിത്സകളെ കുറിച്ചുള്ള ഗൾഫ് കോൺഫറൻസിലാണ് ഇക്കാര്യങ്ങൾ അവർ പറഞ്ഞത്. ഗർഭധാരണം അമ്മയുടെ ജീവനും ആരോഗ്യത്തിനും നേരിട്ട് ഹാനികരം ആണെങ്കിലോ അല്ലെങ്കിൽ ഗർഭാവസ്ഥയിലുള്ള ശിശുവിന് രോഗം ബാധിച്ചിട്ടുണ്ടെങ്കിലും ആണ് ഗർഭച്ഛിദ്രം നടത്താൻ അനുവദിക്കുക എന്നാണ് അവര്‍ പറഞ്ഞത്. എന്നാൽ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുവാൻ ആവശ്യമായ നടപടികൾ കൈകൊള്ളൂമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രസവ,ഭ്രൂണ ചികിത്സരംഗത്തെ വിദഗ്ധരും ർ,മത പുരോഹിതന്മാരും നിയമജ്ഞരും ആണ് കോൺഫറൻസില്‍ പങ്കെടുത്തത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *