Posted By user Posted On

drivingകുവൈത്തിൽ 10,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി; ഒരു പ്രവാസിക്ക് ഒന്നിൽ കൂടുതൽ വാഹനങ്ങൾ പാടില്ല; പുതിയ നിർദേശങ്ങൾ ഇങ്ങനെ

കുവൈറ്റ് സിറ്റി : കുവൈത്തിൽ 10,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചു driving. നിലവിലെ ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള ആവശ്യകതകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇത്രയധികം പ്രവാസികളുടെ ലൈസൻസ് പിൻവലിച്ചതായി പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. ഒരു പ്രാദേശിക ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. കുറഞ്ഞ ശമ്പള വ്യവസ്ഥ, ജോലി മാറുന്നതിനാലോ ആണ് ലൈസൻസ് റദ്ദാക്കപ്പെട്ടത്.പ്രവാസികളുടെ ലൈസൻസുമായി ബന്ധപ്പെട്ട പരിശോധനകൾ ഉദ്യാ​ഗസ്ഥർ നടത്തുന്നതായും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയ പ്രവാസികളെ ഫോൺ സന്ദേശങ്ങളിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അത്തരക്കാർ അവരുടെ ഡ്രൈവിംഗ് ലൈസൻസ് കൈമാറണമെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ റദ്ദാക്കിയ ലൈസൻസുമായി വാഹനമോടിക്കുന്നത് തുടരുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അടുത്ത വർഷമാദ്യം പ്രവാസികൾക്കുള്ള വാഹന ഉടമസ്ഥാവകാശ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങൾ രാജ്യത്ത് പുറപ്പെടുവിച്ചേക്കും. ഇതിനായി ട്രാഫിക് വകുപ്പ് പദ്ധതിയിടുന്നതായാണ് വിവരം, ഒരു പ്രവാസിയെ ഒന്നിൽ കൂടുതൽ വാഹനങ്ങൾ കൈവശം വയ്ക്കാൻ അനുവദിക്കാതിരിക്കുകയാണ് പുതിയ നിർദേശത്തിൽ ആദ്യത്തേത്. ഇത് മുമ്പ് സുപ്രീം ട്രാഫിക് കൗൺസിൽ ചർച്ച ചെയ്തിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അതിന്റെ അംഗീകാരം മാറ്റിവച്ചിരിക്കുകയായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *