Posted By user Posted On

coffee festival വ്യത്യസ്ത രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​മാ​യി കു​വൈ​ത്ത് കോ​ഫി ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: വ്യത്യസ്ത രു​ചി​വൈ​വി​ധ്യ​ങ്ങ​ളു​മാ​യി കു​വൈ​ത്ത് കോ​ഫി ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം. അ​ൽ ശ​ഹീ​ദ് പാ​ർ​ക്കി​ലാണ് ഫെ​സ്റ്റി​വ​ൽ തുടങ്ങുന്നത്. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ക സ​മ​യം. ശ​നി​യാ​ഴ്ച​യും തു​ട​രു​ന്ന ഫെ​സ്റ്റി​വ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് കാ​പ്പി​യു​ടെ ച​രി​ത്രം, വി​വി​ധ സ​മൂ​ഹ​ങ്ങ​ളി​ലെ​യും രാ​ജ്യ​ങ്ങ​ളി​ലെ​യും കോ​ഫി പാ​ര​മ്പ​ര്യം എ​ന്നി​വ പ​രി​ച​യ​പ്പെ​ടാം. അ​റേ​ബ്യ​ൻ കോ​ഫി കോ​ർ​ണ​റും ഫെ​സ്റ്റി​വ​ലി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. കു​വൈ​ത്തി​ലെ 40ല​ധി​കം ക​ഫേ​ക​ളു​ടെ​യും കോ​ഫി സ്പെ​ഷ​ലി​സ്റ്റു​ക​ളു​ടെ​യും പ്ര​ധാ​ന ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും മേ​ള​യി​ൽ ഉ​ണ്ട്. വൈ​കീ​ട്ട് അ​ഞ്ചി​ന് കാ​പ്പി​യു​ടെ ച​രി​ത്രം, ക​ഥ എ​ന്നി​വ​യെ​ക്കു​റി​ച്ച് കോ​ഫി ട്രാ​വ​ൽ കൃ​തി​യു​ടെ ര​ച​യി​താ​വ് അ​ബ്ദു​ൽ​ക​രീം അ​ൽ ഷാ​ത്തി സം​സാ​രി​ക്കും. കു​വൈ​ത്തി​ലെ കാ​പ്പി ഉ​പ​ഭോ​ഗം അ​ടു​ത്തി​ടെ ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ​പ്ര​ത്യേ​ക കി​ഡ്സ് കോ​ർ​ണ​ർ, സ​മ്മാ​ന​ങ്ങ​ൾ, ഫു​ട്ബാ​ൾ ക്വി​സ് എ​ന്നി​വ​യു​മാ​യി ലോ​ക​ക​പ്പ് കോ​ർ​ണ​റും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *