ഇന്ത്യ ഈജിപ്‍ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല :കുവൈത്ത് സിവിൽ ഏവിയേഷൻ
കുവൈറ്റ് സിറ്റി :
ഇന്ത്യ ഈജിപ്‍ത് തുടങ്ങിയ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽനിന്നും കുവൈത്തിലേക്കുള്ള വിമാന സർവീസുകളുടെ തീയതി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ വാർത്താ കുറിപ്പിൽ അറിയിച്ചു .വ്യഴാഴ്ച മുതൽ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് നേരത്തെ ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു ഈ സാഹചര്യത്തിലാണ് ഡി ജി സി എ ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയത് ഇന്ത്യയിൽ നിന്നോ, ഈജിപ്തിൽനിന്നോ അടുത്തിടെ മന്ത്രിസഭ യാത്രാ അനുമതി നൽകിയ രാജ്യങ്ങളിൽ നിന്നോ പ്രവർത്തിക്കുന്ന ഒരു എയർലൈനും ഇതുവരെ സർവീസിനുള്ള അനുമതി നൽകിയിട്ടില്ലെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിലെ എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുള്ള ഫദൂസ് അൽ-രാജ്ഹി പത്രക്കുറിപ്പിൽ പറഞ്ഞു.നിലവിൽ ലഭ്യമായ സീറ്റുകളുടെ ശേഷി അനുസരിച്ച് ഈ രാജ്യങ്ങളിൽ നിന്നുള്ള വീമാനങ്ങളുടെ പ്രവർത്തന പദ്ധതി തയ്യാറാക്കുന്ന ഘട്ടത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രവർത്തനത്തിനുള്ള പദ്ധതികൾ പൂർത്തിയായാൽ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തുകുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LU6lRZR5du11TRtTXd5PvT
Comments (0)