Posted By user Posted On

recyclablesമാലിന്യങ്ങൾ സംസ്കരിക്കൂ, വൗച്ചറുകൾ സ്വന്തമാക്കൂ; കുവൈത്തിൽ പുതിയ പ​ദ്ധതി

കുവൈത്ത് സിറ്റി; മാലിന്യ തരംതിരിക്കലിനും പുനരുപയോഗത്തിനും വേണ്ടി വാദിക്കുന്നവർക്ക് പ്രതിഫലം നൽകുന്നതിനായി recyclables കുവൈത്തിലെ ചില സ്ഥലങ്ങളിൽ റിവേഴ്സ് വെൻഡിംഗ് മെഷീനുകൾ (ആർവിഎം) സ്ഥാപിച്ചു.പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപിഎ), പരിസ്ഥിതി സംരക്ഷണ ഫണ്ടുമായി ഏകോപിപ്പിച്ചാണ് മെഷീനുകൾ സ്ഥാപിച്ചത്. പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിനായിട്ടാണ് പദ്ധതി തുടങ്ങിയത്. ഗ്ലാസ്, പ്ലാസ്റ്റിക്, ലോഹ പാത്രങ്ങൾ എന്നിവ പുനരുപയോഗം ചെയ്യാനും റെഡിമെയ്ഡ് വസ്ത്രങ്ങൾ, പരവതാനികൾ, ബാഗുകൾ എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിൽ വീണ്ടും ഉപയോഗിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. പേപ്പറുകൾ ഈ യന്ത്രം സ്വീകരിക്കില്ല. ഈ ഉപകരണത്തിനുള്ളിൽ മാലിന്യം ഇടുന്നവർക്ക് വൗച്ചറുകൾക്കായി കൈമാറ്റം ചെയ്യാവുന്ന പോയിന്റുകളാണ് ലഭിക്കുക. നിലവിൽ ഇത്തരത്തിലുള്ള മൂന്ന് യന്ത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ആദ്യത്തേത് ഇപിഎ ആസ്ഥാനത്തും മറ്റൊന്ന് അൽ-ജഹ്‌റ റിസർവിലും മൂന്നാമത്തേത് കുവൈറ്റ് ഓയിൽ കമ്പനിയുടെ പരിസരത്തും ആണ് സ്ഥാപിച്ചിട്ടുണ്ട്. അവയിൽ പലതും സഹകരണ സ്റ്റോറുകളിലും രാജ്യത്തെ വിവിധ പോയിന്റുകളിലും സ്ഥാപിക്കാനാണ് അധികൃതരുടെ പദ്ധതി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *