toll കുവൈത്തിൽ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് ടോൾ ഫീ ഏർപ്പെടുത്തിയേക്കും
കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് ടോൾ ഫീ ഏർപ്പെടുത്തിയേക്കും toll. മന്ത്രാലയം ഇത് സംബന്ധിച്ച ചർച്ചകൾ നടത്തുന്നതായാണ് വിവരം. ഇത് സംബന്ധിച്ച് സർക്കാർ പെർഫോമൻസ് മോണിറ്ററിംഗ് സമിതി പഠനം നടത്തുന്നുണ്ട്. ഷെയ്ഖ് ജാബർ അൽ-അഹമ്മദ് പാലത്തിലൂടെ കടന്നു പോകുന്ന ട്രക്കുകൾക്ക് ഫീസ് ചുമത്തുവാനുള്ള തീരുമാനം നടപ്പിലാക്കുന്നതിനു ആവശ്യമായ എല്ലാ നടപടികൾ സ്വീകരിക്കുവാനും സമിതി ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. ഇതേ മാതൃകയിൽ രാജ്യത്തെ പ്രധാന റോഡുകൾ ഉപയോഗിക്കുന്ന ട്രക്കുകൾക്ക് ടോൾ ഫീ ഏർപ്പെടുത്താനാണ് തീരുമാനം. കൂടാതെ, ട്രക്കുകൾക്ക് വേണ്ടി മാത്രം രാജ്യത്തെ റോഡുകളുടെയും പാലങ്ങളുടെയും രൂപ ഘടനയും ഭാര പരിധിയുമായി പൊരുത്തപ്പെടുന്ന തരത്തിൽ പുതിയ ഗതാഗത സംവിധാനം ഏർപ്പെടുത്താനും ആലോചനയുണ്ട്. ഇത്തരത്തിൽ നൽകുന്ന നിർദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത്തരക്കാർക്കെതിരെ പൊതുഗതാഗത വകുപ്പുമായി ഏകോപിപ്പിച്ച് പിഴ ചുമത്തണമെന്നും സമിതി നിർദേശിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)