violation താമസ നിയമം ലംഘിച്ചു, ഭിക്ഷാടനം നടത്തി; കുവൈത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു
കുവൈറ്റ് സിറ്റി; രാജ്യത്ത് താമസ നിയമം ലംഘിച്ചതിന് 45 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ violation ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ പ്രസ്താവനയിലൂടെ അറിയിച്ചു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ, ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെയാണ്, 45 നിയമലംഘകരെ അറസ്റ്റ് ചെയ്തതെന്നും പ്രസ്താവനയിൽ പറയുന്നു. കൂടാതെ, ഭിക്ഷാടനം നടത്തിയതിന് ഏഴുപേരെയും പിടികൂടിയിട്ടുണ്ട്. പിടിയിലായവർക്കും അവർക്കും അവരുടെ സ്പോൺസർമാർക്കുമെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്തതായും പ്രസ്താവനയിൽ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)