choleraകുവൈത്തിൽ കോളറ രോഗ ബാധ സ്ഥിരീകരിച്ചു; മുൻകരുതൽ നിർദേശവുമായി ആരോഗ്യ മന്ത്രാലയം.
കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വദേശിക്ക് കോളറ രോഗ ബാധ സ്ഥിരീകരിച്ചു cholera. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഇറാഖിൽ നിന്നും എത്തിയ ആൾക്കാണ് രോഗബാധയുള്ളത്. നിലവിൽ ഇറാഖിലും കോളറ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വദേശിക്ക് രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. നിലവിൽ രോഗി ആശുപത്രിയിൽ ചികിത്സയിലാണ്. സുഖം പ്രാപിക്കുന്നത് വരെ ഇയാളെ ഐ സൊലേഷൻ വാർഡിൽ ആണ് താമസിപ്പിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ അംഗീകൃത പ്രോട്ടോക്കോളുകൾക്കനുസൃതമായി നീരീക്ഷിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. പകർച്ചവ്യാധി പടരുന്ന ഏതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ പൗരന്മാരും താമസക്കാരും മുൻകരുതലുകളും ജാഗ്രതയും പാലിക്കണമെന്നും അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് രോഗ വ്യാപനത്തിനുള്ള സാധ്യതയില്ലെന്നും രോഗ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട ഏതെങ്കിലും രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ 7 ദിവസത്തിനുള്ളിൽ പനി- വയറിളക്കം തുടങ്ങിയ സംശയാസ്പദമായ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ ശ്രദ്ധിക്കണമെന്നും ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)