massage serviceസ്‍ത്രീവേഷം ധരിച്ച് അനാശാസ്യം; കുവൈത്തിലെ മസാജ് സെന്ററില്‍ നിന്ന് 11 പ്രവാസികളെ അറസ്റ്റ് ചെയ്‍തു
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‍ത്രീ വേഷം ധരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ massage service പ്രവാസികളായ 11 പുരുഷന്മാർ പിടിയിൽ. സാല്‍മിയയിലെ ഒരു മസാജ് പാര്‍ലറില്‍ നിന്നാണ് ഇവർ അറസ്റ്റിലായത്. രാജ്യത്ത് സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കൂടി ലക്ഷ്യമിട്ട് വിവിധ വകുപ്പുകള്‍ സംയുക്തമായി റെയ്ഡ് നടത്തിയതിനിടയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരെ റിക്രൂട്ട് ചെയ്ത സ്ഥാപനങ്ങളിലും വിവിധ വകുപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ കമ്മിറ്റി പരിശോധന നടത്തുന്നുണ്ട്. ചിലരെ അറസ്റ്റ് ചെയ്‍ത് നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്കെതിരായ അന്വേഷണങ്ങള്‍ നടക്കുകയാണ്. അറസ്റ്റിലായ പലര്‍ക്കും ആവശ്യമായ ഹെല്‍ത്ത് ലെസന്‍സുകളുണ്ടായിരുന്നില്ല. മറ്റ് ചിലര്‍ വേറെ കമ്പനികളുടെ സ്‍പോണ്‍സര്‍ഷിപ്പില്‍ രാജ്യത്തെത്തിയ ശേഷം നിയമവിരുദ്ധമായി ജോലി ചെയ്യുകയായിരുന്നു. ഇവരെ രാജ്യത്തേക്ക് കൊണ്ടുവന്ന കമ്പനികള്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. കുവൈത്തിലെ വിവിധ രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ചാണ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരം പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മുബാറക് അല്‍ അസ്‍മിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടത്തിവരുന്ന പരിശോധനാ കാമ്പയിനുകളുടെ ഭാഗമാണ് ഇപ്പോഴത്തെ നടപടികളെന്ന് പരിശോധക സംഘത്തിന്റെ തലവന്‍ മുഹമ്മദ് അല്‍ ദാഫിരി പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)