knorr soupകുവൈത്തിൽ ഭക്ഷണ സാധനങ്ങളുടെ വിലയിൽ വർധനവ്; റിപ്പോർട്ട് പുറത്ത്
കുവൈത്ത് സിറ്റി; കുവൈറ്റിലെ പണപ്പെരുപ്പ നിരക്ക് ഉപഭോക്തൃ വില സൂചികയിൽ ഒക്ടോബറിൽ 0.32 ശതമാനം വർധന രേഖപ്പെടുത്തി knorr soup. സെപ്റ്റംബറിലെ 3.19 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ആണ് ഈ വർധന. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ ഒക്ടോബറിൽ പുറത്തിറക്കിയ ഉപഭോക്തൃ വില സൂചിക റിപ്പോർട്ട് അനുസരിച്ച്, ഭക്ഷ്യ-പാനീയ ഇനത്തിൽ മുൻ മാസത്തെ അപേക്ഷിച്ച് 0.89 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 6.63 ശതമാനവും വർധനയുണ്ടായി. ഇതോടനുബന്ധിച്ച് ധാന്യങ്ങൾ, റൊട്ടി, മാംസം, കോഴി, മത്സ്യം, സീഫുഡ്, ചീസ്, മുട്ട, എണ്ണകൾ, കൊഴുപ്പുകൾ, പുതിയതും ശീതീകരിച്ചതും ഉണങ്ങിയതുമായ പഴങ്ങൾ, പച്ചക്കറികൾ, പഞ്ചസാര, അതിന്റെ ഉൽപ്പന്നങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിലയും കൂടി. ഒക്ടോബറിൽ സിഗരറ്റിന്റെ വിലയിൽ 0.07 ശതമാനവും വസ്ത്രങ്ങൾക്ക് 0.64 ശതമാനവും വർധനവുണ്ടായി. പാർപ്പിടം, ഗതാഗതം, വിദ്യാഭ്യാസം, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നീ വിഭാഗങ്ങൾ ഒക്ടോബർ മാസത്തിൽ സ്ഥിരത രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)