Posted By user Posted On

best hospitals in the worldകുവൈത്തിൽ സൗജന്യ ചികിത്സാ സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി; രാജ്യത്ത് നിലവിലുള്ള പോലുള്ള സൗജന്യ ചികിത്സാ സംവിധാനം തുടരാൻ കഴിയില്ലെന്ന് best hospitals in the world ഫെഡറേഷൻ ഓഫ് ഡ്ര​ഗ് ഇൻപോർട്ടേഴ്സ് തലവൻ ഫൈസൽ അൽ മൊജിൽ പറഞ്ഞു. അതുകൊണ്ട് തന്നെ ഈ സമ്പ്രദായം നിർത്തലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ല സാമ്പത്തിക ശേഷി ഉള്ള രോ​ഗികളാണെങ്കിൽ അവരുടെ ചികിത്സാചെലവിന്റെ ഒരു പങ്ക് അവർ സ്വയം വഹിക്കുന്ന രീതിയിൽ ചികിത്സാമാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിന്റെ എല്ലാ വിഭാ​ഗത്തിനും സൗജന്യമായി ചികിത്സ നൽകുന്നത് തുടരാനികില്ല. ഇപ്പോൾ രാജ്യത്ത് നൽകുന്ന സൗജന്യ ചികിത്സ സമ്പന്നരേക്കാൾ പാവപ്പെട്ടവർക്കാണ് അപകടം. 600 ദിനാർ ശമ്പളം വാങ്ങുന്ന ഒരാളേയും പ്രതിവർഷം മില്യൺ ദിനാർ സമ്പാദ്യമുള്ള ഒരാളേയും സൗജന്യ ചികിത്സയുടെ കാര്യത്തിൽ തുല്യരായി കാണാൻ സാധിക്കില്ലെന്നും അത്കൊണ്ടു തന്നെ തങ്ങളുടെ ചികിത്സാചെലവ് വഹിക്കാൻ കഴിയുന്നവർ അത് വഹിക്കണമെന്ന രീതിയിൽ പുതിയ മാറ്റം വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *