couples counselingകുവൈത്തിൽ ഇനി ഇന്റർനെറ്റ് വഴിയും വിവാഹം കഴിക്കാം; നിയമസാധുത അംഗീകരിച്ച് ഫത്വ അതോറിറ്റി
കുവൈത്ത് സിറ്റി; രാജ്യത്ത് ഇനി ഇന്റർനെറ്റ് വഴിയും വിവാഹം കഴിക്കാം couples counseling. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആധുനിക ആശയവിനിമയ മാർഗങ്ങളിലൂടെ വിവാഹം നടത്തുന്നതിന്റെ നിയമസാധുത ഔഖാഫ് ആന്‍ഡ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ഫത്വ അതോറിറ്റി അംഗീകരിച്ചു. ഇത്തരത്തിലുള്ള വിവാഹങ്ങളുടെ നിയമസാധുത പരിശോധിക്കുന്നതിനായി രാജ്യത്ത് പഠനങ്ങൾ നടക്കുന്നുണ്ടായിരുന്നു. നീതിന്യായ മന്ത്രാലയം ആവശ്യപ്പെട്ടത് അനുസരിച്ചാണ് പഠനം നടന്നത്. ശരിഅ ഡോക്യുമെന്റേഷന് വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചതും പഠനം നടത്തിയതും. തുടർന്ന് ഈ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആധുനിക ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ വഴിയുള്ള വിവാഹത്തിന് ഫത്വ അതോറിറ്റി അംഗീകാരം നല്‍കിയത്. ഒരു അംഗീകൃത ഇലക്ട്രോണിക് മാധ്യമത്തിലൂടെ വിവാഹത്തിന്റെ രേഖകള്‍ ഉള്‍പ്പെടെ നല്‍കാനും ഏത് പ്ലാറ്റ്ഫോമിലൂടെയാണോ വിവാഹം നടത്തുന്നത് അതിലൂടെ തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന അധികാരിക്ക് വരനെയും വധുവിനെയും ബന്ധുക്കളെയും സാക്ഷികളെയും ഒരേസമയം കാണാനും സംസാരിക്കാനും സാധിക്കണം എന്നതാണ് വ്യവസ്ഥ. ഇത്തരത്തില്‍ വ്യത്യസ്ത സ്ഥലങ്ങളിലാണെങ്കിലും ഒരേ സമയം വധൂവരന്മാരുടെ ബന്ധുക്കള്‍ തമ്മില്‍ സംസാരിച്ച് വധുവിന്റെ രക്ഷിതാവ് വിവാഹം നടത്തി കൊടുക്കുകയും വരന് അത് സ്വീകരിക്കുകയും വേണം. കൂടാതെ ഈ വിവാഹത്തിന് രണ്ട് സാക്ഷികള്‍ വേണം. ഇന്റർനെറ്റിലൂടെ നടക്കുന്ന വിവാഹം ഈ സാക്ഷികൾ കാണേണ്ടതുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)