Posted By user Posted On

italy footballലോകകപ്പ്; ഖത്ത​ർ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് അഭിനന്ദനം, പിന്തുണ അറിയിച്ച് കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഖ​ത്ത​റി​ന് തങ്ങളുടെ പൂർണ പിന്തുണ അറിയിച്ച് കുവൈത്ത് italy football. ലോ​ക​ക​പ്പി​ന്റെ വി​ജ​യം ഉ​റ​പ്പാ​ക്കാ​നും, ആ​ഗോ​ള കാ​യി​ക മേ​ള​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​നും ഖ​ത്ത​ർ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ​ അഭിനന്ദനാർഹമാണെന്നും ഖത്തറിന്റെ പരിശ്രമങ്ങൾക്ക് രാജ്യം പൂർണ പിന്തുണ നൽകുന്നതായും ഖ​ത്ത​റി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ഖാ​ലി​ദ് അ​ൽ മു​തൈ​രി പ​റ​ഞ്ഞു. കുവൈത്തിന്റെ പിന്തുണ ഖത്തറിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്റി​ലെ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നും ഇ​ഷ്ട ടീ​മു​ക​ളെ പി​ന്തു​ണ​ക്കാ​നും ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കു​ന്ന കു​വൈ​ത്ത് ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും കു​വൈ​ത്ത് എം​ബ​സി​യി​ൽ ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പി​ന്തു​ണ​യു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ കു​വൈ​ത്ത് എം​ബ​സി​യി​ൽ കു​വൈ​ത്തും ഖ​ത്ത​റും ത​മ്മി​ലു​ള്ള അ​ടു​പ്പം വ്യ​ക്ത​മാ​ക്കു​ന്ന പ്ര​ത്യേ​ക ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കു​വൈ​ത്ത് എം​ബ​സി ക​ളി​ കാ​ണാ​നാ​യി എ​ത്തു​ന്ന​വ​ർ​ക്ക് നേ​ര​ത്തേ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​റി​യി​ച്ചി​രു​ന്നു. അ​റ​ബ് ലോ​ക​ത്തെ​യും മി​ഡി​ലീ​സ്റ്റി​ലെ​യും ആ​ദ്യ ലോ​ക​ക​പ്പി​നാ​ണ് ഖ​ത്ത​ർ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *