Posted By user Posted On

social media ad കുവൈത്ത് നാവിക സേന പട്രോളിം​ഗ് ബോട്ടിലെ ഓഡിയോ സന്ദേശം പ്രചരിക്കുന്നു; വിശദീകരണവുമായി അധികൃതർ

കുവൈത്ത് നാവിക സേന പട്രോളിം​ഗ് ബോട്ടിലെ ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത് social media ad. നാവിക സേനയുടെ പെട്രോളിങ് ബോട്ടുകളും ഇറാഖി തുറമുഖങ്ങൾക്കായുള്ള ജനറൽ കമ്പനിയുടെ റി​​​​ഗ്​ഗുകളിലൊന്നും തമ്മിലുള്ള സംഭാഷണങ്ങൾ ഉൾപ്പെടെയാണ് സോഷ്യൽ മീഡിയ പ്രചരിക്കുന്നത്. പെട്രോളിം​ഗ് ബോട്ട് ഇറാഖി ബോട്ടിനോട് ഖനനം നിർത്താണ് അഭ്യർത്ഥിക്കുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്. ഇപ്പോളിതാ, സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിരിക്കുകയാണ് അധികൃതർ. ആർമി ജനറൽ സ്റ്റാഫ് പ്രസിഡൻസി ഒരു വിശദീകരണ പ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഓഡിയോ പഴയതാണ് എന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ സെപ്റ്റംബർ 12നാണ് സംഭവം നടന്നത്. ഇറാഖി തുറമുഖങ്ങൾക്കായുള്ള ജനറൽ കമ്പനിയുടെ റി​ഗ്​ഗുകളിൽ ഒന്ന് കുവൈത്തുമായി മുൻകൂർ ഏകോപനമില്ലാതെ തന്നെ ടെറിട്ടോറിയൽ കടലിൽ ഡ്രില്ലിംഗ് നടത്തിയപ്പോഴാണ് ഇത് സംഭവിച്ചത്. കുവൈറ്റ് നാവികസേനയാണ് അന്ന് സ്ഥിതിഗതികൾ കൈകാര്യം ചെയ്തത്. തുടർന്ന് ഏകോപന നടപടികളും സേന സ്വീകരിച്ചിരുന്നു. ആ സമയത്ത് നടന്ന സംഭാഷണ ശകലങ്ങളാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇരുവിഭാഗങ്ങളും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

https://www.kuwaitvarthakal.com/2022/11/07/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *