Posted By user Posted On

moi health insurance kuwaitരാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ മറ്റുള്ളവർ ഇടപെടേണ്ട; നയം വ്യക്തമാക്കി കുവൈത്ത് വിദേശകാര്യ മന്ത്രി

കുവൈത്ത് സിറ്റി; കുവൈത്തിന്റെ ആഭ്യന്തര കാര്യത്തിലോ നീതിന്യായ വ്യവസ്ഥകളിലോ ഇടപെടാന്‍ സുഹൃദ് രാജ്യങ്ങള്‍ ഉള്‍പ്പെടെ moi health insurance kuwait ആരെയും അനുവദിക്കില്ലെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലെം അബ്‍ദുല്ല അല്‍ സബാഹ്.കുവൈത്തില്‍ ഏഴ് തടവുകാരുടെ വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധവുമായി യൂറോപ്യന്‍ യൂണിയന്‍ അടക്കം രം​ഗത്തുവന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രി നയം വ്യക്തമാക്കിയത്. രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കുവാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തയ്യാറാകണമെന്നും കുവൈത്തിന്റെ നീതിന്യായ വ്യവസ്ഥ സുതാര്യവും നീതിയുക്തവുമാണെന്നും രാജ്യത്തെ ജുഡീഷ്യൽ തീരുമാനങ്ങളിൽ ഇടപെടാൻ ഒരാൾക്കും അവകാശമില്ലെന്നും മന്ത്രി പറഞ്ഞു. വധശിക്ഷ നടപ്പിലാക്കില കേസുകളിലെ എല്ലാ സാഹചര്യങ്ങളും വർഷങ്ങളോളം സുതാര്യതയോടെ വീക്ഷിച്ച ശേഷമാണ് ജുഡീഷ്യറി പ്രതികൾക്ക് ശിക്ഷ വിധിച്ചത്.മനുഷ്യ ജീവനുകൾക്കും മാനവികതക്കും മാറ്റാരെക്കാളും വില മതിക്കുന്ന രാജ്യമാണ് കുവൈത്ത് എന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പ് 2017ലാണ് വധശിക്ഷ നടപ്പാക്കിയിട്ടുള്ളത്. ഒരു രാജകുടുംബാംഗം ഉള്‍പ്പെടെ ഏഴ് പേരുടെ വധശിക്ഷയാണ് അന്ന് നടപ്പാക്കിയത്. അതിന് മുമ്പ് 2013ലായിരുന്നു രാജ്യത്ത് വധശിക്ഷ നടപ്പാക്കിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *