കുവൈത്ത് സിറ്റി; ജഹ്‌റ നാച്ചുറൽ റിസർവ് 2023 ഫെബ്രുവരി 28 വരെ സന്ദർശകർക്കായി തുറന്നിരിക്കുമെന്ന് denali സർക്കാർ കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. സന്ദർശന തീയതിക്ക് ഒരു ദിവസം മുമ്പ് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി മുൻകൂർ ബുക്കിംഗ് നടത്തി ഇവിടെ എത്താവുന്നതാണ്. അഞ്ച് പേരടങ്ങുന്ന സംഘത്തിന് 10 കുവൈത്ത് ദിനാറാണ് കേന്ദ്രത്തിലേക്കുള്ള പ്രവേശന ഫീസ്. അധികമായി വരുന്ന ഓരോ വ്യക്തിക്കും 2 ദിനാർ വീതം ഈടാക്കും. ഗ്രൂപ്പിലെ ആളുകൾ അഞ്ചിൽ താഴെയാണെങ്കിൽ 10 ദിനാറിൽ താഴെ ആയിരിക്കും പ്രവേശന ഫീസായി ഈടാക്കുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc