Posted By user Posted On

kuwait to london heathrowസാങ്കേതിക വിദ്യയിൽ കൂടുതൽ മികവ് കാട്ടി കുവൈറ്റ് എയർപോർട്ട്; ജീവനക്കാരിൽ 99 ശതമാനവും സ്വദേശികൾ

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ മൊത്തം kuwait to london heathrow തൊഴിലാളികളിൽ 99 ശതമാനവും കുവൈറ്റികളാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. വനിതകൾ ഉൾപ്പെടെയുള്ള ഓപ്പറേഷൻസ്, മെയിന്റനൻസ്, എൻജിനീയറിങ് വിഭാഗങ്ങളിലെ കുവൈറ്റ് ജീവനക്കാരാണ് വിമാനത്താവളത്തിൽ എല്ലാത്തരം പ്രവർത്തനങ്ങളും നടത്തുന്നതെന്ന് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ ഫദ്ദാഗിയാണ് വ്യക്തമാക്കിയത്. സുരക്ഷ, വിവരസാങ്കേതികവിദ്യ, സൈബർ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ആധുനിക പരിപാടികൾ ഡയറക്‌ടറേറ്റിലുണ്ടെന്നും ഈ മേഖലയിൽ യോഗ്യതയും വൈദഗ്ധ്യവുമുള്ള ധാരാളം തൊഴിലാളികൾ വിമാനത്താവളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളുമായി ഓൺലൈനിൽ വിവരങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ് ഡിജിസിഎയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എയർപോർട്ട് നൽകുന്ന ഓൺലൈൻ സേവനങ്ങളിൽ ബാർകോഡ് സ്‌കാൻ ചെയ്ത് ഡയറക്‌ടറേറ്റിന്റെ വെബ്‌സൈറ്റിൽ പ്രവേശിച്ച് യാത്രക്കാർക്ക് പരാതികൾ അറിയിക്കാൻ കഴിയുന്ന സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഫർമേഷൻ ടെക്നോളജി സേവനങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പ്രത്യേകിച്ച് കൊറോണ വൈറസ് പ്രതിസന്ധിയുടെ സമയത്ത് വലിയ രീതിയിൽ ഉപയോ​ഗപ്പെടുത്തിയെന്നും ഇത്തരത്തിൽ വിമാനത്താവളത്തിലുടനീളമുള്ള യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കുന്ന ഒരു പ്രോ​ഗ്രാം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിമാനത്താവളത്തിൽ ലഗേജ് നഷ്ടപ്പെടുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിലെ പ്രത്യേക ഇലക്ട്രോണിക് ഉപകരണങ്ങൾ വഴിയോ ഡിജിസിഎയുടെ വെബ്‌സൈറ്റ് വഴിയോ അഭ്യർത്ഥന സമർപ്പിക്കാനും വീണ്ടെടുക്കൽ പ്രക്രിയയുടെ തുടർനടപടികൾ നൽകാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലുടനീളം 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ ക്യാമറകൾ ഉണ്ടെന്നും യാത്രക്കാരുടെ സാധനങ്ങൾ മോഷണം പോയാൽ ഈ സംവിധാനം അത് കണ്ടെത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

https://www.kuwaitvarthakal.com/2022/11/07/latest-heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *