കുവൈറ്റ്: കുവൈറ്റിലെ മരുഭൂമിയിൽ ഇടിമിന്നലേറ്റ് ആടുകൾ കൂട്ടത്തോടെ ചത്തു goat. റാഹിയയിലെ മരുഭൂമിയിലാണ് 27 ആടുകൾ കൂട്ടത്തോടെ ചത്തത്. കഴിഞ്ഞ വെള്ളിയാഴ്ച പെയ്ത മഴയിലും ഇടിമിന്നലിലും ആണ് ആടുകൾ ചത്തതെന്നാണ് കരുതുന്നത്. മരുഭൂമിയിലെ ആടുകളുടെ പാർപ്പിടം ഇരുമ്പ് ഷീറ്റ് കൊണ്ട് ഉണ്ടാക്കിയത് കൊണ്ടാണ് മിന്നൽ വേഗത്തിൽ ഏൽക്കാൻ കാരണമായതെന്നാണ് നിഗമനം. അതേസമയം, ഇടിമിന്നലിന്റെ അപകടസാധ്യതകളെക്കുറിച്ച് ഇടയന്മാർക്ക് മുന്നറിയിപ്പ് നൽകുകയും മഴക്കാലത്ത് ആട്ടിൻകൂട്ടത്തെ സംരക്ഷണമില്ലാതെ തുറസ്സായ സ്ഥലങ്ങളിൽ ഉപേക്ഷിക്കരുതെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc