denaliവിനോദത്തിന്റെയും വിസ്മയത്തിന്റെയും പുതിയ ഇടം; കുവൈത്തിൽ പുതിയ കണ്ടെയ്നർ പാർക്ക് തുറക്കുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പുതിയ വിനോദ കേന്ദ്രമായ കണ്ടെയ്‌നര്‍ പാര്‍ക്ക് വരുന്നു denali. സാൽമിയ ബ്ലാജാത്ത് ഏരിയയിൽ അടുത്ത ഞായറാഴ്ചയാണ് പാർക്ക് പ്രവർത്തനം ആരംഭിക്കുന്നത്. ടൂറിസം എന്റർപ്രൈസസ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. വിനോദ പരിപാടികള്‍, സംഗീത പരിപാടികള്‍ എന്നിവ ഇവിടെ ഉണ്ടായിരിക്കും. കാൽ പന്ത് പ്രേമികൾക്ക് ലോകകപ്പ് മത്സരങ്ങൾ പടു കൂറ്റൻ സ്‌ക്രീനിൽ തത്സമയം വീക്ഷിക്കുവാനുള്ള അവസരവും ഇവിടെ ഒരുക്കും. .11 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള 4 പടുകൂറ്റൻ ടി വി സ്‌ക്രീനുകളാണ് ഇവിടെ കാഴ്ചക്കാർക്കായി ഒരുക്കുക. ചെറുപ്പക്കാർക്കും മുതിർന്നവർക്കുമായി നിരവധി വിനോദ പ്രവർത്തനങ്ങളും ഗെയിമുകളും കൂടാതെ കുവൈറ്റിലെ വിവിധ റെസ്റ്റോറന്റുകളും കഫേകളും നിറഞ്ഞ ഒരു ഔട്ട്‌ലെറ്റും പാർക്കിന്റെ ആകർഷണമാണ്. നവംബർ 20 മുതൽ ദിവസവും രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ ഇവിടെ തുറന്ന് പ്രവർത്തിക്കും.ന്യായമായ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികൾക്കും ഇവരെ അനുഗമിക്കുന്ന വീട്ടു ജോലിക്കാർക്കും സൗജന്യ നിരക്കിൽ പ്രവേശനം അനുവദിക്കും. സീസൺസ് ഗ്രൂപ്പ് വികസിപ്പിച്ച (മിലാന്റ്സാനി ബൈ ദി സീ) പദ്ധതിക്ക് ശേഷം ബ്ലാജാത്ത് ബീച്ച് പ്രദേശത്ത് വികസിപ്പിക്കുന്ന രണ്ടാമത്തെ വിനോദ കേന്ദ്രമാണ് കണ്ടെയ്നർ പാർക്ക്. ജനങ്ങള്‍ക്ക് വൈവിധ്യമാർന്ന സേവനങ്ങളും വിനോദങ്ങളും പ്രദാനം ചെയ്യുന്ന പുതിയ വിനോദ സൗകര്യങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്ടെയ്‌നർ പാർക്ക് തുറക്കുന്നതെന്ന് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് അൽ സഖാഫ് പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc
Comments (0)