Posted By user Posted On

climate change preventionകുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും; പൊടിക്കാറ്റും മൂടൽ മഞ്ഞും ഉണ്ടാകാൻ സാധ്യത

കുവൈറ്റ് സിറ്റി: രാജ്യത്ത് ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത climate change prevention. പൊടിക്കാറ്റും മൂടൽമഞ്ഞും ഉണ്ടാകാനും സാധ്യതയുണ്ടെന്നും ഇത് കാരണം ദൂരക്കാഴ്ച കുറഞ്ഞേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ അൽ-വഫ്ര സ്റ്റേഷനിൽ 5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സുഡാനിലെ സീസണൽ ന്യൂനമർദം ദുർബലമായതാണ് രാജ്യത്തെ ബാധിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. ന്യൂനമർദത്തിന്റെ സാന്നിധ്യം ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും ഒപ്പം കാറ്റ് വീശാനും കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും. എന്നാൽ ഈ പ്രദേശങ്ങളിൽ മഴ പെയ്യാനുള്ള സാധ്യത കുറവാണ്. ചൊവ്വാഴ്ച ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. ചൊവ്വാഴ്ച മുതൽ ആഴ്‌ച അവസാനം വരെ ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും പൊടി നിറഞ്ഞ കാറ്റിനും സാധ്യതയുണ്ടെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ നിരീക്ഷകൻ ദീരാർ അൽ അലി പറഞ്ഞു. പരമാവധി താപനില 28 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. കാലാവസ്ഥ പകൽ സമയത്ത് മിതമായ ചൂടുള്ളതും രാത്രിയിൽ മിതമായ തണുപ്പുള്ളതും ആയിരിക്കും. തുറസ്സായ പ്രദേശങ്ങളിൽ, ഏറ്റവും കുറഞ്ഞ താപനില 16 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Comments (0)

Leave a Reply

Your email address will not be published. Required fields are marked *