digital business transformationസമ്പൂർണ ഡിജിറ്റൽ വത്കരണ ലക്ഷ്യത്തിലേക്ക് അടുത്ത് കുവൈത്ത്
കുവൈത്ത് സിറ്റി: സമ്പൂർണ ഡിജിറ്റൽ വത്കരണ ലക്ഷ്യത്തിലേക്ക് ചുവടുവച്ച് കുവൈത്ത്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഡിജിറ്റൽ സാങ്കേതികവിദ്യകൾ വർധിപ്പിച്ച് എല്ലാ മേഖലകളിലും തൊഴിൽ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ് digital business transformation. ഈ ശ്രമങ്ങൾ അടുത്ത് തന്നെ പൂർണതയിലെത്തിക്കുമെന്ന് സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി (സി.എ.ഐ.ടി) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അമ്മാർ അൽ ഹുസൈനി പറഞ്ഞു. ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അൽ ഹുസൈനി. ഡിജിറ്റൽ വത്കരണം എന്നത് ‘പുതിയ കുവൈത്ത് 2035’വിഷനിൽ പ്രധാനമായ ഒന്നാണെന്നും വിപുലമായ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് സർക്കാരും സ്വകാര്യ മേഖലകളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ്, സാമ്പത്തിക മേഖലകളെ ഡിജിറ്റൽവത്കരണത്തിലൂടെ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളും മറ്റും സമ്മേളനത്തിൽ ചർച്ചയായി. ഡിജിറ്റൽ പരിവർത്തനത്തെ ഉൾക്കൊള്ളാൻ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന ആളുകളെ പരിശീലിപ്പിക്കേണ്ടത് പ്രധാനമാണെന്ന് സി.എ.ഐ.ടിയിലെ പരിശീലന ഉപദേഷ്ടാവ് ഡോ. അൻവർ അൽ ഹർബി പറഞ്ഞു. സമയവും പരിശ്രമവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരു പ്ലാറ്റ്ഫോമിനു കീഴിൽ നിരവധി സേവനം നൽകുന്ന സർക്കാറിന്റെ ആപ്ലിക്കേഷൻ സഹേൽ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl
Comments (0)