Posted By user Posted On

kuwait zooകൊവിഡ് വ്യാപനം കഴിഞ്ഞിട്ടും കുവൈറ്റ് മൃഗശാല അടഞ്ഞു തന്നെ: 2 വർഷത്തിലേറെയായിട്ടും തുറന്നില്ല

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനം കഴിഞ്ഞിട്ടും കുവൈറ്റ് മൃഗശാല അടഞ്ഞു തന്നെ കിടക്കുന്നു. കൊവിഡ് വ്യാപന സമയത്ത് വൈറസ് പടരുന്നത് തടയുന്നതിന്റെ മുൻകരുതലായിട്ടാണ് മൃ​ഗശാല അടച്ചത് kuwait zoo. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സ് 2020 മാർച്ചിൽ ആണ് മൃ​ഗശാല അടയ്ക്കാൻ തീരുമാനിച്ചത്. കൊവിഡിന് ശേഷം രാജ്യത്തെ മറ്റെല്ലാ വ്യവസായങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിച്ചെങ്കിലും മൃ​ഗശാല തുറന്നില്ല. പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും പാർക്ക് മാനേജ്‌മെന്റിന് നിരവധി അന്വേഷണങ്ങൾ ലഭിച്ചിട്ടും തക്കതായ മറുപടിയൊന്നും ഇതുവരെ കിട്ടിയിട്ടില്ല. മൃ​ഗശാല എന്ന് തുറക്കും എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ബന്ധപ്പെട്ടവർ പങ്കുവച്ചിട്ടില്ല. മൃ​ഗശാലയിലെ അറ്റകുറ്റപണികൾ പൂർത്തിയാകാത്തതാണ് തുറക്കാൻ വൈകുന്നതിന് കാരണമെന്നാണ് വിവരം. ഇൻഫ്രാസ്ട്രക്ചർ, ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷനുകൾ, റഫ്രിജറേഷൻ ഉപകരണങ്ങൾ തുടങ്ങിയവയുടെ ആധുനികവൽക്കരണം എന്നിവയാണ് മൃ​ഗശാലയിൽ നടക്കുന്നത്. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെന്നാണ് ഈ മൃ​ഗശാല. നിരവധി പേർ ദിനം പ്രതി ഇവിടെ എത്താറുണ്ടായിരുന്നു. ഏകദേശം 1,80,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉൾക്കൊള്ളുന്ന‌‌ വിശാലമായ പാർക്കാണ് ഇവിടെയുള്ളത്. മൃഗ വിഭാഗം, സാംസ്കാരിക കേന്ദ്രം, ലൈഫ് സയൻസ് വിഭാഗം, സേവനങ്ങളും പരിപാലന മേഖലയും വെറ്റിനറി ക്ലിനിക്കും ഉൾപ്പെടെ നാല് പ്രധാന മേഖലകളായി മൃ​ഗശാലയെ തിരിച്ചിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *