Posted By admin Posted On

കുവൈത്തിൽ വ​ർ​ക്ക് പെ​ർ​മി​റ്റ് ( ഇദ്ൻ അമൽ ) ഫീ​സ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കും

കു​വൈ​ത്ത്​ സി​റ്റി:
കുവൈത്തിൽ അടുത്ത വർഷം മുതൽ വർക്ക്‌ പെർമിറ്റ്‌ ( ഇദ്ൻ അമൽ ) ഫീസ്‌ വർദ്ധിപ്പിക്കാൻ മന്ത്രി സഭാ ജനറൽ സെക്രടറിയേറ്റ്‌ മാനവ ശേഷി സമിതി അധികൃതരെ ചുമതലപ്പെടുത്തി ഫീസ്‌ വർദ്ധനവ്‌ എത്രയാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.നിലവിൽ വർക്ക് പെർമിറ്റ്‌ പുതുക്കുന്നതിനു പ്രതിവർഷം 10 ദിനാർ ആണ് ഫീസ് ആണ് ഈടാക്കുന്നത്.വി​സ​ക്ക​ച്ച​വ​ട​വും അ​വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ധി​ക്യ​വും ത​ട​യാ​ൻ വ​ർ​ക്ക്​​ പെ​ർ​മി​റ്റ്​ സം​വി​ധാ​നം പൊ​ളി​ച്ചെ​ഴു​തു​ന്ന​ത്​ സം​ബ​ന്ധി​ച്ചും സമിതി പ​ഠ​നം ന​ട​ത്തും. 2022 അ​വ​സാ​ന പാ​ദ​ത്തി​ലാ​ണ്​ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. എണ്ണ ഇതര വരുമാനം കണ്ടെത്തുന്നതിനു പുറമേ തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യം കൂടി മുൻ നിർത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത് ഓ രോ തൊ​ഴി​ൽ മേ​ഖ​ല​യി​ലും ​സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും അ​നു​പാ​തം നിശ്ചയിക്കാനും പ​ദ്ധ​തി​യു​ണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CJ50P1YCPWK3OQxFWYhqZ4

Comments (0)

Leave a Reply

Your email address will not be published. Required fields are marked *