Posted By Editor Editor Posted On

കുവൈത്തിൽ 10 തൊഴില്‍ മേഖലകളില്‍ നിന്ന് പ്രവാസികളെ പൂർണമായും ഒഴിവാക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ 10 തൊഴില്‍ മേഖലകളില്‍ കൂടെ ഈ വര്‍ഷം നൂറ് ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്താൻ അധികൃതർ ഒരുങ്ങുന്നു . ഇൻഫർമേഷൻ ടെക്നോളജി , മറൈന്‍, സാഹിത്യം, മീഡിയ, ആര്‍ട്ട്സ്, പബ്ലിക്ക് റിലേഷന്‍സ് തുടങ്ങി എല്ലാ മന്ത്രാലയങ്ങളിലെയും സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് അഡ്മിന്സ്ട്രേറ്റീവ് സപ്പോര്‍ട്ടിലും സര്‍ക്കാര്‍ ഏജന്‍സികളിലും സ്വകാര്യവത്കരണം പൂര്‍ണമാക്കാനാണ് തീരുമാനം. അധ്യാപക തസ്‌തികകൾ ഉൾപ്പെടെ സർക്കാർ മേഖലയിൽ ചില വിഭാഗങ്ങളിൽ ലക്ഷ്യമിട്ടതിലും കൂടുതൽ സ്വദേശിവത്കരണം ഇപ്പോൾ തന്നെ നിലവിലുണ്ട് എന്നാൽ സേവന മേഖലയിൽ 85 ശതമാനം സ്വദേശിവൽക്കരണം ലക്ഷ്യമിട്ടെങ്കിലും 59 ശതമാനം മാത്രമേ നടപ്പിലാകാൻ സാധിച്ചിരുന്നുള്ളൂ സര്‍ക്കാര്‍ ജോലികളില്‍ പ്രവാസികള്‍ക്ക് പകരം കുവൈത്തികളെ കൊണ്ട് വരാനുള്ള തീരുമാനം ഈ വര്‍ഷം നടപ്പാക്കുമെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. തീരുമാനം നീട്ടിവയ്ക്കണമെന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ അഭ്യര്‍ത്ഥന നേരത്തെ അധികൃതർ തള്ളിയിരുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CJ50P1YCPWK3OQxFWYhqZ4

Comments (0)

Leave a Reply

Your email address will not be published. Required fields are marked *