house maidതൊഴിലുടമയുടെ കുഞ്ഞിനെ മരുന്നിൽ ഡിറ്റർജന്റ് പൗഡർ കലർത്തി കൊല്ലാൻ ശ്രമിച്ച പ്രവാസി വീട്ടുജോലിക്കാരി പിടിയിൽ
കുവൈത്ത് സിറ്റി: തൊഴിൽ ഉടമയുടെ കുട്ടിയെ കൊല്ലാൻ ശ്രമിച്ച കുറ്റത്തിന് വീട്ടു ജോലിക്കാരിപിടിയിൽ. തൊഴിൽ ഉടമയുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് മരുന്നിൽ ഡിറ്റർജന്റ് പൗഡർ കലർത്തി നൽകിയാണ് കൊല്ലാൻ ശ്രമിച്ചത്. ഏഷ്യൻ പൗരത്വമുള്ളയാളാണ് പിടിയിലായ സ്ത്രീ house maid. അൽ-അദാൻ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വീട്ടുടമയോടുള്ള വൈരാഗ്യമാകാം ജോലിക്കാരിയെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളോട് അന്വേഷണ ഉദ്യോഗസ്ഥർ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. കുട്ടിയെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്കും ചൈൽഡ് പ്രൊട്ടക്ഷൻ സെന്ററിലേക്കും അയയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ നിർദേശിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
Comments (0)