Posted By user Posted On

back to schoolകുവൈത്തിലെ സ്ക്കുളുകളിൽ മാസ്ക് നിർബന്ധമാക്കുമെന്ന അഭ്യൂഹം; വിശദീകരണവുമായി അധികൃതർ

കുവൈത്ത് സിറ്റി: രാജ്യത്തെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് ഔദ്യോഗിക നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരണം. നിലവിൽ സീസണൽ ഇൻഫ്ലുവൻസ പടരുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കുമെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു back to school. എന്നാൽ രാജ്യത്തെ നിലവിലെ പൊതുജനാരോഗ്യ സ്ഥിതി സുസ്ഥിരമാണ് എന്നും ആരോ​ഗ്യ മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു ജലദോഷം, പനി, ചർദ്ദി, ക്ഷീണം തുടങ്ങിയ ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ അയക്കരുത് എന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം സ്കൂളിന്റെ അഡ്മിനിസ്ട്രേഷനെ അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു. കൂടാതെ ഇത്തരത്തിൽ രോ​ഗം ബാധിച്ച കുട്ടികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ ബന്ധപ്പെട്ട പരീക്ഷകൾ എഴുതാനും അവരെ അനുവദിക്കും. നിലവിൽ രാജ്യത്ത് സീസണൽ ഇൻഷുറൻസ് കൂടിവരുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രാലയത്തിലെ നിരവധി ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ഡീസൽ ഇൻഷുറൻസ് സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. രോഗത്തിൽ നിന്ന് പൂർണമായി സുഖം പ്രാപിക്കാൻ വിശ്രമം ആവശ്യമായതിനാൽ അവരിൽ ചിലർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും അറിയിക്കുന്നുണ്ട്. കാലാവസ്ഥ മാറുമ്പോൾ ഇത് സാധാരണമായതിനാൽ പൊതുജനങ്ങൾ ഭയപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *