Posted By user Posted On

expatriatesകുവൈത്തിൽ നിയമലംഘകരെ പിടിക്കാൻ കർശന പരിശോധന; 67 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘകരെ പിടിക്കാൻ കർശന പരിശോധന തുടരുന്നു. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ വിവിധ ഭാഗങ്ങളില്‍ നിന്ന് 67 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കണക്കാണിത് expatriates. കുവൈത്ത് ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍ – താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായിട്ടാണ് പരിശോധന നടക്കുന്നത്. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരും തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമാണ് അറസ്റ്റിലായത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്ന പ്രവാസികളെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനാണ് തീരുമാനം. ഇത്തരത്തിൽ പിടിയിലായി നാടുകടത്തപ്പെട്ടവർക്ക് പിന്നീട് റ്റ് വിസകളിലും കുവൈത്തില്‍ പ്രവേശിക്കാനാവില്ല. നിശ്ചിത കാലയളവില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ നൂറു കണക്കിന് പേരാണ് ഇത്തരത്തിൽ‍ നാടുകടത്തപ്പെട്ടത്. നിലവിൽ നടത്തിയ പരിശോധനയിൽ വാണിജ്യ മന്ത്രാലയം 20 നിയമ ലംഘനങ്ങളും കുവൈത്ത് മുനിസിപ്പാലിറ്റി മൂന്ന് നിയമലംഘനങ്ങളും പബ്ലിക് മാന്‍പവര്‍ അതോറിറ്റി 12 നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

https://www.kuwaitvarthakal.com/2022/10/24/solar-eclipse-working-hours-of-government-offices-and-schools-may-be-changed/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *