Posted By user Posted On

indigenizationപ്രവാസികൾക്ക് തിരിച്ചടി: കുവൈത്ത് പാര്‍ലമെന്റിലെ മുഴുവന്‍ ജോലികളും സ്വദേശിവത്ക്കരിക്കാന്‍ നീക്കം‍

കുവൈറ്റ് സിറ്റി: കുവൈറ്റ് നാഷണല്‍ അസംബ്ലിയുമായി ബന്ധപ്പെട്ട മുഴുവന്‍ തസ്തികകളിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ നീക്കം നടക്കുന്നതായി സൂചന. നിലവില്‍ ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കി പകരം കുവൈറ്റ് പൗരന്‍മാരെ നിയമിക്കാനാണ് നീക്കം indigenization. ഇതുമായി ബന്ധപ്പെട്ട നിർദേശം പാര്‍ലമെന്റിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. എംപിയായ അബ്ദുല്‍ കരീം അല്‍ കന്താരിയാണ് ഈ നിർദേശം മുന്നോട്ട് വച്ചത്. രാജ്യത്ത് സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടക്കുകയെന്നാണ് വിവരം. രാജ്യത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലികള്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കാനുള്ള കരടു നിയമത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടക്കുന്നതിന് ഇടയിലാണ് പുതിയ നിർദേശം.നിലവില്‍ നാഷനല്‍ അസംബ്ലിയില്‍ ജോലി ചെയ്യുന്ന വിവിധ മേഖലകളുമായി ബന്ധപ്പെട്ട അഡൈ്വസര്‍മാര്‍, ഓഫീസ് ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവരുമായി ഉണ്ടാക്കിയിരിക്കുന്ന കരാറുകള്‍ റദ്ദാക്കി ആ ഒഴിവുകളിലേക്ക് സ്വദേശി യുവാക്കളെ എടുക്കണമെന്നാണ് എംപിയുടെ ആവശ്യം. ഇതിനായി കൃത്യവും സുതാര്യവുമായി റിക്രൂട്ടിംഗ് പ്ലാന്‍ ആവിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ നിശ്ചിത ശതമാനം പേര്‍ സ്വദേശികളായിരിക്കണമെന്ന നിയമം നിലവിൽ കുവൈറ്റില്‍ ഉണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *