Posted By user Posted On

afc cupഎഎഫ്സി കപ്പ് അണ്ടർ 20 യോ​ഗ്യത മത്സരം; കുവൈത്തിനെതിരെ ഇന്ത്യയ്ക്ക് ജയം, പക്ഷെ യോ​ഗ്യത നേടാനായില്ല

കുവൈറ്റ് : എഎഫ്സി കപ്പ് അണ്ടർ 20 യോ​ഗ്യത മത്സരത്തിൽ കുവൈത്തിനെതിരെ ഇന്ത്യയ്ക്ക് ജയം. കുവൈത്തിന്റെ ഒരു​ ​ഗോളിനെതിരെ രണ്ട് ​ഗോളുകൾ നേടിയാണ് ഇന്ത്യ വിജയിച്ചത്. എന്നാൽ അടുത്ത വർഷം നടക്കുന്ന മത്സരത്തിലേക്ക് യോ​ഗ്യത നേടാൻ ഇന്ത്യൻ ടീമിനായില്ല. ഗ്രൂപ്പ് എച്ച്ൽ ഓസ്‌ട്രേലിയയ്ക്കും ഇറാഖിനും പിന്നിൽ മൂന്നാം സ്ഥാനത്തെത്തിയാണ് ഇന്ത്യ പുറത്തായത്. 2023 മാർച്ച് 1 മുതൽ 18 വരെ നടക്കുന്ന 16 ടീമുകളുടെ കോണ്ടിനെന്റൽ ഇവന്റിൽ ആതിഥേയരായി ഉസ്ബെക്കിസ്ഥാന് നേരിട്ട് പ്രവേശനം നേടിയതോടെ, 10 ഗ്രൂപ്പുകളിൽ നിന്നുമുള്ള മികച്ച ടീമുകളും അഞ്ച് മികച്ച റണ്ണേഴ്‌സ് അപ്പുകളുമാണ് ഫൈനൽ ടൂർണമെന്റിന് യോഗ്യത നേടിയത്. ഇന്ന് കുവൈറ്റ് സിറ്റിയിലെ അലി സബാഹ് അൽ-സേലം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ – കുവൈത്ത് മത്സരത്തിൽ ഇന്ത്യക്കായി ടൈസൺ സിംഗ് , ഗുർകിരത് സിംഗ് എന്നിവർ രണ്ട് ഗോളുകൾ നേടിയപ്പോൾ കുവൈത്തിന് വേണ്ടി സാലിഹ് അൽമെഹ്താബ് ഒരു ഗോൾ മടക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

https://www.kuwaitvarthakal.com/2022/10/19/an-expatriate-woman-died-after-falling-from-the-seventh-floor-of-a-building-in-kuwait/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *