Posted By Editor Editor Posted On

കുവൈത്തിൽ ഡെലിവറി ബൈക്കുകൾക്ക്‌ ഏർപ്പെടുത്തിയ നിരോധനം നടപ്പിലാക്കുന്നത്‌ മാറ്റി വെച്ചു.

കുവൈത്തിൽ പ്രധാന റോഡുകളിലും റിംഗ്‌ റോഡുകളിലും ഡെലിവറി ബൈക്കുകൾക്ക്‌ ഏർപ്പെടുത്തിയ നിരോധനം നടപ്പിലാക്കുന്നത്‌ നവംബർ 7 ലേക്ക് മാറ്റി വെച്ചു. കുവൈത്ത്‌ റെസ്റ്റോറന്റ്‌,ഡെലിവറി കമ്പനി ഫെഡറേഷൻ പ്രതിനിധികൾ ആഭ്യന്തര മന്ത്രാലയവുമായി നടന്ന ചർച്ചയെ തുടർന്നാണു ഇന്ന് മുതൽ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന തീരുമാനം നടപ്പാക്കുന്നത്‌ നവംബർ 7 ലേക്ക്‌ മാറ്റി വെച്ചത്‌. അതേ സമയം ചില നിബന്ധനകൾക്ക് വിധേയമായി ഡെലിവറി ബൈക്കുകൾക്ക് ഏർപ്പെടുത്താൻ ഉദ്ദേശിച്ച നിരോധനം പിൻവലിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട് . ട്രാഫിക്‌ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ബൈക്കുകളിൽ പ്രത്യേക ഉപകരണം സ്ഥാപിക്കുക. ഡെലിവറി ബോയ് നിയമ ലംഘനം നടത്തിയാൽ ഡെലിവറി കമ്പനി ഉടമകൾക്കും ട്രാഫിക് ഡിപ്പാർട്ട്മെന്റിനും ഉപകരണം വഴി ടെക്സ്റ്റ്‌ മെസ്സേജ്‌ ലഭിക്കും . പ്രധാനാ റോഡുകളിൽ ബൈക്കുകൾക്ക്‌ സഞ്ചാര പാത നിർണ്ണയിക്കുകയും അവ പിന്തുടരുകയും ചെയ്യുക , ബൈക്കുകളിൽ ഘടിപ്പിച്ച ഡെലിവറി ബോക്സുകളിൽ പ്രതിഫലിക്കുന്ന സ്റ്റിക്കർ പതിക്കുക, ഡ്രൈവർമ്മാർ ഹെൽമറ്റ്‌ ധരിക്കുക മുതലായ നിബന്ധനകളാണ് ഏർപ്പെടുത്താൻ ആലോചിക്കുന്നത്‌.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CJ50P1YCPWK3OQxFWYhqZ4

Comments (0)

Leave a Reply

Your email address will not be published. Required fields are marked *