Posted By user Posted On

jailകുവൈത്തിലെ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസം; നാടുകടത്തൽ നടപടികൾ വേ​ഗത്തിലാകും, പുതിയ തീരുമാനം ഇങ്ങനെ

കുവൈത്ത് സിറ്റി: രാജ്യത്തെ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന അനധികൃത പ്രവാസികൾക്ക് യാത്രാ ടിക്കറ്റ് നൽകുന്നതിനുള്ള ടെൻഡർ കുവൈറ്റ് അധികൃതർ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്. നാടുകടത്തപ്പെടാൻ പോകുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഈ പദ്ധതി ​ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കുവൈറ്റിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തപ്പെടുന്ന പ്രവാസികൾക്ക് ടിക്കറ്റ് ടെൻഡർ ആരംഭിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യർത്ഥനയ്ക്ക് സർക്കാർ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡർ അംഗീകാരം നൽകിയെന്നാണ് സൂചന. നേരത്തെ ഇത്തരത്തിൽ നടുകടത്തപ്പെടുന്നവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ ചുമതലപ്പെടുത്തിയ ഒരു കമ്പനിയുടെ കരാർ കാലഹരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 3,500 ഓളം പ്രവാസികൾ നാട്ടിലേക്ക് പോകാൻ കഴിയാതെ തടവിൽ തന്നെ കഴിയുകയാണ്. നാടുകടത്തൽ ജയിലിൽ കഴിയുന്ന 1,300 പേർ ഉൾപ്പെടെ കുവൈറ്റിൽ കസ്റ്റഡിയിലുള്ള നിയമവിരുദ്ധരുടെ എണ്ണം 3,500 ആണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. കുവൈറ്റ് സുരക്ഷാ അധികാരികൾ അടുത്തിടെ രാജ്യത്തെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികൾക്കെതിരെയുള്ള നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നിയമലംഘകർ പിടിയിലായത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GCpslH0XQPP1cMx7G1RVZB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *