കുവൈറ്റ് ശൈഖ് ജാബിർ പാലത്തിൽ സൈക്കിൾ സവാരിയും നടത്തവും നിരോധിച്ചു
കുവൈത്ത് സിറ്റി:
കുവൈത്തിലെ ശൈഖ് ജാബിർ കടൽപാലത്തിൽ സൈക്കിൾ സവാരിയും നടത്തവും നിരോധിച്ചു.ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ്, ഷെയ്ഖ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചു റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നത് പരിഗണിച്ചാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കിഅടുത്തിടെ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തിയാണ് നടപടി. പാലത്തിൽ ഇപ്പോൾ ഗതാഗതത്തിരക്ക് കുറവായതിനാൽ അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ അപ്രതീക്ഷിതമായി സൈക്കിൾ യാത്രക്കാരെ ഇടിക്കാൻ സാധ്യത കൂടുതലാണ്. സൈക്കിൾ യാത്രികർക്ക് പ്രത്യേക ട്രാക്ക് നിർമിക്കുന്നതും അധികൃതർ ആലോചിക്കുന്നുണ്ട് ലോകത്തിലെ നാലാമത്തെ വലിയ കടൽപാലമാണ് ശൈഖ് ജാബിർ ബ്രിഡ്ജ് . ഗസാലി അതിവേഗ പാതയിലെ സിഗ്നൽ പോയൻറിൽനിന്ന് ആരംഭിച്ച് ജമാൽ അബ്ദുന്നാസിർ റോ ഡിന് അനുബന്ധമായി സുബിയ്യ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്റർ ആണ് നീളം. ദോഹ തുറമുഖ ദിശയിലേക്ക് പോകുന്ന കൈവഴിക്ക് 12.4 കിലോമീറ്റർ നീളമാണുള്ളത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CJ50P1YCPWK3OQxFWYhqZ4
Comments (0)