kuwait construction companyകെട്ടിടങ്ങളിൽ പാർക്കിങ് സ്ഥലം പുനഃസ്ഥാപിച്ചില്ലെങ്കിൽ സർട്ടിഫിക്കറ്റ് കിട്ടില്ല: കുവൈത്ത് മുനിസിപ്പാലിറ്റി
കുവെെത്ത്: കെട്ടിടങ്ങൾ നിർമ്മിക്കുന്ന സമയത്ത് അനുവദിച്ച ലൈസൻസ് പ്രകാരം പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇല്ലാത്ത കെട്ടിടങ്ങൾക്കെതിരെ നടപടിയുമായി കുവെെത്ത്. കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള ചട്ടം അനുസരിച്ച് മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കുകയുള്ളൂ എന്നും ഇതിന് വിപരീതമായി കെട്ടിടം നിർമ്മിച്ചെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും കുവെെത്ത് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. നിയമങ്ങൾ ലംഘിച്ച് നിർമ്മിക്കുന്നവർക്ക് ഡിസ്ക്രിപ്ഷൻ സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് മുനിസിപ്പാലിറ്റി ഹവല്ലി ബ്രാഞ്ച് കെട്ടിട ലൈസൻസ് വിഭാഗം മേധാവി അയാദ് അൽ ഖഹ്ത്താനി അറിയിച്ചു. കെട്ടിടങ്ങൾ രൂപമാറ്റം നടത്തിയാൽ പാർക്കിങ് സ്ഥലം നിർബന്ധമാണ്. കെട്ടിടത്തിൽ ആവശ്യമായ സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ഈ സൗകര്യങ്ങൾ ഇല്ലെങ്കിൽ കെട്ടിടങ്ങൾക്ക് ലെെസൻസ് കിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2
Comments (0)