Posted By user Posted On

salesforce developer ബൈജൂസിന്റെ കുവൈത്ത് ഓഫീസിൽ തൊഴിൽ അവസരം: മാസം 93,500 രൂപ ശമ്പളം

പ്രമുഖ ഓൺലൈൻ ലേണിംങ് ആപ്പായ ബൈജൂസിന്റെ ജിസിസി മേഖല ഓഫീസുകളിൽ തൊഴിലവസരം. ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടിവിന്റെ പോസ്റ്റിലേക്കാണ് നിയമനം. പ്രെമോഷണൽ പരിപാടികൾ, ഇവന്റ്സ് എന്നിവ ചെയ്ത് മുൻപരിചയമുള്ളവരെയും മികച്ച ആശയവിനിമയ ശേഷിയുള്ളവരെയുമാണ് തേടുന്നത്. യോഗ്യത – ബിരുദം, ബിരുദാനന്തര ബിരുദം. സെയിൽസ് രംഗത്ത് ഒരു വർഷത്തെയെങ്കിലും പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. സാൽമിയ, കുവൈത്ത് എന്നിവിടങ്ങിയിലേക്കായാണ് ആളുകളെ തേടുന്നത്. പുരുഷൻന്മാർക്ക് ഉച്ചക്ക് 12 മണി മുതൽ രാത്രി 9 മണി വരെയും സ്ത്രീകൾക്ക് 11 മണി മുതൽ രാത്രി 8 മണി വരെയുമായിരിക്കും പ്രവർത്തി സമയം. ഞായർ, തിങ്കൾ ദിവസങ്ങളിൽ സ്ഥാപനം അവധിയായിരിക്കും. 20 മുതൽ 31 വയസ് വരെയാണ് പ്രായപരിധി. ഉടനടി തന്നെ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം. 93,520.55 രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിക്കുക. ഇതിന് പുറമെ ഇൻസറ്റീവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് +971506859585 എന്ന് വാട്ട്സ്ആപ്പ് നമ്പറിലേക്കോ [email protected] എന്ന മെയിൽ ഐഡിയിലേക്കോ തങ്ങളുടെ റസ്യൂം അയയ്ക്കാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2


Comments (0)

Leave a Reply

Your email address will not be published. Required fields are marked *