Posted By user Posted On

liqure പ്രാദേശികമായി നിര്‍മിച്ച മദ്യവും മയക്കുമരുന്നുമായി പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: പ്രാദേശികമായി നിര്‍മിച്ച മദ്യവും മയക്കുമരുന്നുമായി കുവൈത്തി പ്രവാസികൾ പിടിയിൽ. നാല് പ്രവാസികളെയാണ് മുബാറക് അല്‍ കബീറിലെ സബ്‍ഹാന്‍ ഏരിയയില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രാദേശികമായി നിര്‍മിച്ച 114 കുപ്പി മദ്യമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പിടിയിലായവരില്‍ രണ്ട് പേര്‍ മദ്യ ലഹരിയിലായിരുന്നു എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖുറൈന്‍ ഏരിയയില്‍ നിന്ന് മയക്കുമരുന്നുമായി മറ്റ് രണ്ട് പേരും പൊലീസിന്റെ പിടിയിലായി. അറസ്റ്റിലായ നാല് പേരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *