ഭക്ഷ്യ വിതരണം: ഡ്രൈവർമാർക്ക് ഇന്ന് മുതൽ പുതിയ നിയമങ്ങൾ
കുവൈത്ത് സിറ്റി: ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ഡ്രൈവർമാർക്ക് ഇന്ന് മുതൽ പുതിയ നിയമങ്ങൾ നിർബന്ധിതമാകും. കമ്പനികൾക്കുള്ള പെരുമാറ്റച്ചട്ടം നടപ്പാക്കാൻ കഴിഞ്ഞമാസം ചേർന്ന ഉന്നതതല യോഗം തീരുമാനമെടുത്തിരുന്നു. ഒക്ടോബർ ഒന്നുമുതൽ തീരുമാനങ്ങൾ നടപ്പാക്കാനായിരുന്നു യോഗത്തിൽ തീരുമാനമായത്. വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
എന്നാൽ, വ്യവസ്ഥകൾ പാലിക്കുന്നതിനുള്ള തയാറെടുപ്പുകൾ കമ്പനികൾ നടത്തിയിട്ടുണ്ടോ എന്നതിൽ സംശയം ഉയർന്നിട്ടുണ്ട്. ആവശ്യമായ സമയം ലഭിച്ചില്ലെന്നാണ് കമ്പനി ഉടമകൾ പറയുന്നത്. പുതിയ വ്യവസ്ഥകൾ പാലിക്കാനാകാതെ നിരവധി കമ്പനികൾ പ്രതിസന്ധിയിലാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഡെലിവറി വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ഫിറ്റ്നസ് കാർഡ് വേണം, ബൈക്കിൽ ഭക്ഷ്യവസ്തുക്കൾ ഡെലിവറി ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിബന്ധന ബാധകമാണ്, ഡെലിവറി തൊഴിലാളികൾ കമ്പനിയുടെ സ്പോൺസർഷിപ്പിൽ ആയിരിക്കണം, കുവൈത്ത് മുനിസിപ്പാലിറ്റിയുടെ അനുമതിയോടെ ഡെലിവറി വാഹനങ്ങളിൽ കമ്പനിയുടെ സ്റ്റിക്കർ പതിച്ചിരിക്കണം. ഇക്കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd
Comments (0)