Posted By user Posted On

കുവൈറ്റിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ വർദ്ധന; പ്രതിവർഷം 2800 രോഗികൾ, രോഗികളിൽ പകുതിയിലേറെയും പ്രവാസികൾ

റിപ്പോർട്ടുകൾ പ്രകാരം കുവൈത്തിൽ ഉള്ളതിൽ പകുതി പ്രവാസികളും അർബുദ രോഗ ബാധിതരാകുന്നതായി കണക്ക്.
പ്രതിവർഷം 2800 പേർ അർബുദ രോഗ ബാധിതരാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുവൈത്ത്‌ ആന്റി സ്മോകിംഗ്‌ ആൻഡ് കാൻസർ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും സൊസൈറ്റിയിലെ കാൻസർ പേഷ്യന്റ്‌സ് ഫണ്ട് മേധാവിയുമായ ഡോ. ഖാലിദ് അൽ സലേഹ് ആണു ഇത്‌ സംബന്ധിച്ച സമീപ കാല സ്ഥിതി വിവരകണക്ക്‌ പുറത്ത്‌ വിട്ടത്‌. കൂടാതെ രോഗികൾക്കും, അവരുടെ കുടുംബത്തിനും നിരന്തര പിന്തുണ നൽകുന്ന സമീപനമാണു തങ്ങൾ സ്വീകരിച്ചു വരുന്നതെന്ന് ഡോ. ഖാലിദ് അൽ സലേഹ് പറഞ്ഞു.

ഇത്തരത്തിൽ രോഗ ബാധിതർക്ക് രോഗം ഭേദമാകുന്നത്‌ വരെ നിശ്ചിത സംഖ്യ പ്രതിമാസ സഹായമായും നൽകി വരുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ കുവൈറ്റ് മരുന്നുകളുടെ ഇറക്കുമതി വേഗത്തിലാക്കുമെന്ന് ഫിച്ച് സൊല്യൂഷൻസ് അറിയിച്ചിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ക്യാൻസറിനുള്ള മരുന്നാണെന്നും ഫീച്ച് സൊല്യൂഷൻ പ്രധിനിധി അറിയിച്ചിരുന്നു.

സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാൻസർ രോഗികളുടെ ധന സഹായ ഫണ്ടിൽ പേരു റെജിസ്റ്റർ ചെയ്തവർക്ക്‌ പ്രതിമാസ സാമ്പത്തിക സഹായം നൽകുന്നതോടൊപ്പം രോഗാവസ്ഥ നിർണ്ണയിക്കുന്നതിനുള്ള മെഡിക്കൽ റിപ്പോർട്ട്‌ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിരന്തരമായി പിന്തുടരുകയും നൂതന ചികിൽസ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തി വരുന്നു.രോഗത്തിന്റെ അവസാന ഘട്ടത്തിലെത്തിയ രോഗികൾക്ക്‌ തന്റെ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകുവാനും കുടുംബത്തോടൊപ്പം ചേരാനും ഇതിനായി ആവശ്യമായ നിശ്ചിത തുക നൽകുകയും ചെയ്തു. രോഗിയെ സാമ്പത്തികമായും മാനസികമായും പരിചരിക്കുന്നതിനൊപ്പം, പ്രത്യേക മെഡിക്കൽ, സംഘം ഉൾപ്പെടുന്ന സൗജന്യ ഉംറ യാത്രകൾ സംഘടിപ്പിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ കഴിഞ്ഞ ഇരുപത്‌ വർഷത്തിനിടയിൽ രോഗികളും അവരുടെ കുടുംബങ്ങളും ഉൾപ്പെടെ 1500 പേർ ഉംറ കർമ്മം നിർവ്വഹിച്ചതായും അദ്ധേഹം കൂട്ടിചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BiqDNt2ADBV1EQfVFdyuOu

https://www.kuwaitvarthakal.com/2022/08/27/mobile-application-development/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *