പ്രവാസികളുടെ തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കാൻ കുവൈത്ത് ഒരുങ്ങുന്നു
കുവൈത്ത് സിറ്റി∙
രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രവാസികൾക്ക് വീസ നൽകുന്നതിന് മുൻപ് തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കണമെന്ന് കുവൈത്ത്പബ്ലിക് അതോറിറ്റി ഫോർ മാൻപവർ .അപേക്ഷകന് തൊഴിൽ വൈദഗ്ധ്യവും ജോലിയെക്കുറിച്ചുള്ള അറിവും ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ വീസ നൽകൂ.തുടക്കത്തിൽ പുതുതായി എത്തുന്നവരെയാണ് ലക്ഷ്യമിടുന്നതെങ്കിലും രണ്ടാം ഘട്ടത്തിൽ നിലവിൽ കുവൈത്തിൽ ഉള്ളവരെ കൂടി ഉൾപ്പെടുത്തും. വർക്ക് പെർമിറ്റ് പുതുക്കുന്ന ഘട്ടത്തിലായിരിക്കും ഇവരുടെ വൈദഗ്ധ്യം പരിശോധിക്കുക.പരാജയപ്പെടുന്നവർക്ക് രാജ്യംവിടാൻ സാവകാശം നൽകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. നിയമം കർശനമായാൽ മതിയായ യോഗ്യതയില്ലാതെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള വിദേശികൾക്ക് കനത്ത തിരിച്ചടിയായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ .കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BiqDNt2ADBV1EQfVFdyuOu
https://www.kuwaitvarthakal.com/2022/09/26/saw-airport/
Comments (0)