കുവൈറ്റ് എയർപോർട്ടിലേക്കും തിരിച്ചും അനധികൃത ടാക്സി സർവീസ് നടത്തിയ 60 പ്രവാസികളെ നാടുകടത്തും
കുവൈറ്റിൽ സ്വകാര്യ കാറുകൾ ഉപയോഗിച്ച് അനധികൃത ടാക്സി സർവീസ് നടത്തുന്ന അറുപതോളം പ്രവാസികളെ നാടുകടത്തും. കുവൈത്ത് എയർപോർട്ടിൽ നിന്ന് യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്നതിനിടെയാണ് ഇവർ പിടിയിലായത്. വിമാനത്താവളത്തിന്റെ പ്രവേശന കവാടങ്ങളിൽ നിന്നും പുറത്തുകടക്കുന്നതിനും, വരുന്നതിനും നിയമവിരുദ്ധമായി ടാക്സി സർവീസ് നടത്തുന്നതിനെ ട്രാഫിക് പട്രോളിംഗ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നിർദ്ദേശ പ്രകാരമാണ് നടപടി.
ഇന്ത്യൻ, ബംഗ്ലാദേശ്, ഈജിപ്ഷ്യൻ പ്രവാസികളാണ് അറസ്റ്റിലായവരിൽ ഭൂരിഭാഗവും. ഇവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്യുകയും അതത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് ഇല്ലാത്ത ഈ വാഹന ഡ്രൈവർമാരിൽ നിന്ന് കബളിപ്പിക്കുകയും പണം തട്ടുകയും ചെയ്യുന്നതായി നിരവധി പരാതികളാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BiqDNt2ADBV1EQfVFdyuOu
Comments (0)