കുവൈത്തിൽ യുവാവിനെ കൊലപ്പെടുത്തിയ പൊലീസുകാരന് വധശിക്ഷ
കുവൈറ്റ് സിറ്റി: ബാല്‍ അല്‍ ജുലയ മരുപ്രദേശത്ത് വച്ച് യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാരന് കുവൈറ്റ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. സംഭവം നടക്കുന്നതിന് ഏതാനും ആഴ്ച മുമ്പാണ് ബിദൂനി യുവാവ് ജയില്‍ മോചിതനായത്. കൊലപാതകക്കേസില്‍ 15 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച ഇയാള്‍, 10 വര്‍ഷത്തെ തടവിനു ശേഷം, ശിക്ഷാ കാലാവധിയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങുകയായിരുന്നു. ഇയാളുമായി താന്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായും, ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2
Comments (0)