കുവൈറ്റികൾക്ക് മാത്രമായി പുതിയ ഫർവാനിയ ആശുപത്രി തുറന്നു
കുവൈറ്റിൽ കോവിഡ് മഹാമാരിക്ക് ശേഷം ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഘട്ടത്തിലാണ് മന്ത്രാലയം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ.ഖാലിദ് അൽ സയീദ് പറഞ്ഞു. ഈ ആഴ്ച തുറക്കുന്ന ഫാത്തിറ ഹെൽത്ത് സെന്റർ, അടുത്ത ആഴ്ച തുറക്കുന്ന സബാഹ് അൽ-അഹമ്മദ് സിറ്റി ഹെൽത്ത് സെന്റർ സി എന്നിവ ഇതിന്റെ ഭാഗമാണ്.
വെസ്റ്റ് അബ്ദുല്ല അൽ മുബാറക് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് നടത്തിയ പ്രസ്താവനയിൽ, അൽ-സബ ഹോസ്പിറ്റൽ പ്രോജക്റ്റ്, അൽ-അദാൻ ഉൾപ്പെടെയുള്ള ആരോഗ്യ വികസന പദ്ധതികളിൽ മന്ത്രാലയം പ്രവർത്തനം തുടരുകയാണെന്നും മന്ത്രി അൽ സഈദ് കൂട്ടിച്ചേർത്തു. അൽ-ഫർവാനിയ ആശുപത്രികളും ക്രമേണ രോഗികളെ സ്വീകരിച്ചു തുടങ്ങി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J6KekQWxcrM30FCIlRyYb5
Comments (0)